തിരുവനന്തപുരം: സര്‍ട്ടിഫിക്കറ്റില്‍ തിരിമറി കാണിച്ച സംഭവത്തില്‍ തലശ്ശേരി സബ് കളക്ടറായിരുന്ന ആസിഫ്. കെ. യൂസഫിനെതിരെ കൂടുതല്‍ നടപടികള്‍. ആസിഫിന്റെ വരുമാന സര്‍ട്ടിഫിക്കറ്റും ഒബിസി സര്‍ട്ടിഫിക്കറ്റും റദ്ദാക്കി. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം കണയന്നൂര്‍ തഹസില്‍ദാറാണ് നടപടി സ്വീകരിച്ചത്. സര്‍ഫിക്കറ്റുകള്‍ റദ്ദാക്കിയതായി ആസിഫിനെ രേഖാമൂലം അറിയിച്ചു.
ഐഎഎസ് നേടാനായി ആസിഫ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ആസിഫിനെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ആസിഫിന്റെ ഐഎഎസ് റദ്ദാക്കാനും കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം ഉത്തരവിട്ടിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല.