പാറ്റ്ന: കാലിത്തീറ്റ കേസില്‍ ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാമ്യം അനുവദിച്ചു. ജാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. കാലിത്തീറ്റ കുംഭകോണ കേസിലെ നാലാമത്തെ കേസിലാണ് ലാലു പ്രസാദിന് ജാമ്യം ലഭിച്ചത്. നിലവില്‍ അനാരോഗ്യം മൂലം അദ്ദേഹം ഡല്‍ഹി എയിംസില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്നതനുസരിച്ച് ലാലു വീട്ടിലേക്കു മടങ്ങും. കാലിത്തീറ്റ കുംഭകോണ കേസില്‍ 2017ലാണ് ലാലുവിനെ കോടതി ശിക്ഷിച്ചത്. അനാരോഗ്യത്തെ തുടര്‍ന്ന് ജനുവരിയിലാണ് അദ്ദേഹത്തെ എയിംസിലേക്കു മാറ്റിയത്.
കാലിത്തീറ്റ കേസില്‍ ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാമ്യം
RECENT NEWS
Advertisment