Thursday, July 3, 2025 8:15 am

കോ​വി​ഡ് ഫ​സ്​​റ്റ്​ ലൈ​ന്‍ ട്രീ​റ്റ്മെന്‍റ്​ സെന്‍റ​റി​ലേ​ക്കാ​യി എ​ത്തി​ച്ച ക​ട്ടി​ലു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​തെ ന​ശി​ക്കു​ന്നു

For full experience, Download our mobile application:
Get it on Google Play

മ​ഞ്ചേ​രി : ലക്ഷങ്ങള്‍ മുടക്കി കോ​വി​ഡ് ഫ​സ്​​റ്റ്​ ലൈ​ന്‍ ട്രീ​റ്റ്മെന്‍റ്​ സെന്‍റ​റി​ലേ​ക്കാ​യി എ​ത്തി​ച്ച ക​ട്ടി​ലു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​തെ ന​ശി​ക്കു​ന്നു. ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ വേ​ട്ടേ​ക്കോ​ട് നോ​ബി​ള്‍ വ​നി​ത കോ​ള​ജി​ല്‍ ആ​രം​ഭി​ച്ച ചി​കി​ത്സ കേ​ന്ദ്ര​ത്തി​ലാ​ണ് 200 ക​ട്ടി​ലു​ക​ള്‍ വെ​യി​ലും മ​ഴ​യു​മേ​റ്റ് ന​ശി​ക്കു​ന്ന​ത്.

ഇ​വ പു​റ​ത്ത് അ​ല​ക്ഷ്യ​മാ​യി കൂ​ട്ടി​യി​ട്ട നി​ല​യി​ലാ​ണ്. ആ​രോ​ഗ്യ വ​കു​പ്പിന്റെ നേ​തൃ​ത്വ​ത്തി​ല്‍ ശു​ചി​ത്വ മി​ഷന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സെന്‍റ​ര്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള ര​ണ്ടാ​മ​ത്തെ ചി​കി​ത്സ കേ​ന്ദ്ര​മാ​യി​രു​ന്നു ഇ​ത്. ആ​യി​രം പേ​രെ കി​ട​ത്തി ചി​കി​ത്സി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യ​ത്. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ 200 പേ​ര്‍​ക്ക് പ്ര​വേ​ശ​നം ന​ല്‍​കി. കൂ​ടു​ത​ല്‍ പേ​രെ ഇ​ങ്ങോ​ട്ട് മാ​റ്റു​ന്ന​തിന്റെ ഭാ​ഗ​മാ​യാ​ണ് കൂ​ടു​ത​ല്‍ ക​ട്ടി​ലു​ക​ള്‍ എ​ത്തി​ച്ച​ത്.

എ​ന്നാ​ല്‍, കോ​ളേ​ജ് കെ​ട്ടി​ടം, ഹോ​സ്​​റ്റ​ല്‍ എ​ന്നി​വ മാ​ത്ര​മാ​ണ് ചി​കി​ത്സ കേ​ന്ദ്ര​ത്തി​ന് ല​ഭി​ച്ച​ത്. സ്കൂ​ള്‍ കെ​ട്ടി​ടം കി​ട്ടാ​തെ ആ​യി​രം പേ​രെ കി​ട​ത്തി ചി​കി​ത്സി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് കാ​ണി​ച്ച്‌ ന​ഗ​ര​സ​ഭ നോ​ഡ​ല്‍ ഓ​ഫീസ​ര്‍ ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​റെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ന്‍ വി.​എം. സു​ബൈ​ദ പ​റ​ഞ്ഞു. എ​ന്നാ​ല്‍, മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യു​ടെ അ​നാ​സ്ഥ​യാ​ണ് ക​ട്ടി​ല്‍ ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന​തെ​ന്ന്​ കാ​ണി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ഡ്വ. കെ. ​ഫി​റോ​സ് ബാ​ബു ജി​ല്ല ക​ല​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഘാനയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

0
അക്ര: ഘാനയുടെ പരമോന്നത ബഹുമതിയായ 'ദി ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍...

അടിപ്പാത നിർമാണത്തിനായെടുത്ത കുഴിയിൽ കാർ മറിഞ്ഞ് അപകടം

0
തൃശ്ശൂർ : ദേശീയപാതയിൽ നിർമ്മാണം നടക്കുന്ന മുരിങ്ങൂരിൽ അടിപ്പാത നിർമാണത്തിനായിയെടുത്ത കുഴിയിൽ...

മാലിയിൽ ഭീകരാക്രമണത്തിനിടെ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി‌ ; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യ

0
ബമാകോ: മാലിയിൽ മൂന്ന് ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അതീവ ആശങ്ക...

കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

0
കുവൈത്ത് സിറ്റി  : കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു....