പത്തനംതിട്ട : ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗചികിത്സയ്ക്കായി ഗ്രാമപഞ്ചായത്ത്, നഗരസഭാ തലങ്ങളില്‍ കൂടുതല്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ (സി.എഫ് എല്‍ ടി സി) അടിയന്തരമായി തുടങ്ങാന്‍ നടപടിയുമായി ജില്ലാ ഭരണകൂടം.
ഗ്രാമപഞ്ചായത്തു തലത്തില്‍ 100 വീതവും മുനിസിപ്പാലിറ്റി തലത്തില്‍ 250 വീതവും ബെഡുകള്‍ എന്ന രീതിയില്‍ പതിനായിരത്തോളം ആളുകളെ ഒരു സമയം ചികിത്സിക്കാന്‍ സാധിക്കുന്ന കോവിഡ് കെയര്‍ കേന്ദ്രങ്ങള്‍ തയാറാക്കാനാണ് ലക്ഷ്യമിടുന്നത്. ചെറിയ ലക്ഷണങ്ങളുള്ളവരേയും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ രോഗം സ്ഥിരീകരിക്കുന്നവരേയുമാണ് സിഎഫ്എല്‍ടിസികളില്‍ പ്രവേശിപ്പിക്കുന്നത്.
സിഎഫ്എല്‍ടിസികളിലേക്ക് അവശ്യസാധനങ്ങളും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ് ജില്ലാഭരണകൂടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും. ഇതിനായി കട്ടിലുകള്‍ മുതല്‍ മെഴുകുതിരികള്‍ വരെ ആവശ്യമായി വരുന്നുണ്ട്. അതത് ഗ്രാമപഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കുമാണ് ആവശ്യ സാധനങ്ങള്‍ സംഭരിക്കുന്നതിന്റെ ചുമതല. അവശ്യവസ്തുക്കള്‍ ലഭ്യമാക്കാന്‍ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. സ്പോണ്‍സര്‍ഷിപ്പ് മുഖേനയോ വ്യക്തിഗതമായോ ജനങ്ങള്‍ക്ക് സംഭാവനകള്‍ നല്‍കാം.
കട്ടിലുകള്‍, കിടക്ക, ബെഡ് ഷീറ്റ്, തലയണ, തോര്‍ത്ത്, പുതപ്പ്, സര്‍ജിക്കല്‍ മാസ്‌ക്, പി. പി. ഇ കിറ്റ്, എക്സ്റ്റന്‍ഷന്‍ ബോര്‍ഡുകള്‍, സ്റ്റീല്‍ പാത്രങ്ങള്‍, സ്റ്റീല്‍ ഗ്ലാസുകള്‍, സ്റ്റീല്‍ സ്പൂണ്‍, ജഗ്, മഗ്, ബക്കറ്റ്, സോപ്പ്, ഹാന്‍ഡ് സാനിറ്റൈസര്‍,
ചെറിയ ബിന്നുകള്‍, കസേര, ബെഞ്ച്, സാനിറ്ററി പാഡുകള്‍, ഡയപ്പര്‍, പേപ്പര്‍, പേന, മാസ്‌ക്, കുടിവെളളം, എമര്‍ജന്‍സി ലാംപ്, മെഴുകുതിരി തുടങ്ങിയവയാണ് സിഎഫ്എല്‍ടിസികളിലേക്ക് അടിയന്തരമായി ആവശ്യമുള്ളത്. സ്പോണ്‍സര്‍ഷിപ്പ് മുഖേനയോ വ്യക്തിഗതമായോ സംഭാവനകള്‍ നല്‍കാന്‍ ബന്ധപ്പെടേണ്ട നമ്പര്‍:-
ജില്ലയിലെ താലൂക്ക്, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകളിലെ കോവിഡ് കണ്‍ട്രോള്‍ റൂം നമ്പരുകള്‍: ആനിക്കാട്- 9747930590, 9847648043, ആറന്മുള- 9496157204, 8281685584, അരുവാപ്പുലം- 9496469289, 9745092977 , അയിരൂര്‍- 9446950383, 9496793338, ഇലന്തൂര്‍- 9497266735, 9747980333, ചെറുകോല്‍ 9400201489, 7558861355 , ചെന്നീര്‍ക്കര- 9497334717, 9496267771, ഏനാദിമംഗലം- 8606613984, 9539642341, ഏറത്ത്- 9562531947 , 9846120070, ഇരവിപേരൂര്‍- 9496740624, 9947240348 , ചിറ്റാര്‍- 8606711159, 9447500052, ഏഴംകുളം- 8281874710, 8943837187, എഴുമറ്റൂര്‍- 9072052624, 9061307838 , കടമ്പനാട്- 9539330087, 9846135826, കടപ്ര- 9497615709, 9562714383, കലഞ്ഞൂര്‍- 9947284241, 9495288497 , കല്ലൂപ്പാറ- 9747831396, 9446040779, കവിയൂര്‍- 9446526930, 9745389537, കൊടുമണ്‍- 9745058004, 9496427354, കോയിപ്രം- 9447128242, 9995194974, കോന്നി- 9947985132 , 9447115731, കോട്ടാങ്ങല്‍- 9447890277, 9747989834, കുളനട- 9496798293, 9496329617 , കുന്നന്താനം- 9496426155, 8606724554 കുറ്റൂര്‍- 9961965515, 9745551247, മലയാലപ്പുഴ- 9645414061, 7907816398, മല്ലപ്പള്ളി-9496808134, 9061294171, കൊറ്റനാട്- 9447979750, 9446025109 കോഴഞ്ചേരി- 9846378476, 85475 64267, മെഴുവേലി- 9495113861, 9447563905 , മല്ലപ്പുഴശേരി- 9446412431, 9645598021 , മൈലപ്രാ- 9446439223, 8848827482, നാറാണംമൂഴി- 8281614072 , 9496109046, 8156892949, നാരങ്ങാനം – 7025682068, 9961711079, നെടുമ്പ്രം- 9447798365, 9946298747, നിരണം- 8078537022, 9744712615, ഓമല്ലൂര്‍- 9495131483, 9074153224, പള്ളിക്കല്‍- 9447082644, 9207377670, 9496209912, പ്രമാടം- 9495427740 , 9061602659 , പന്തളം തെക്കേക്കര- 9446409220 , 9495518355, പെരിങ്ങര- 9847081975, 8547082384, പുറമറ്റം- 8301024266, 9605155281, റാന്നി – 9947055134, 9495205937, റാന്നി അങ്ങാടി- 9495683856, 9497105592, റാന്നി പഴവങ്ങാടി- 6238110687, 8547188042, റാന്നി പെരുനാട്- 9495502643, 6282927938, സീതത്തോട്- 9446340095, 9747491222, തണ്ണിത്തോട്- 9526956196, 9961142876 , തോട്ടപ്പുഴശേരി- 9495661542, 8547171755, തുമ്പമണ്‍- 9446127328, 9495764871, വടശേരിക്കര- 9495733959, വള്ളിക്കോട്- 9745600189, 9446440409, 9447843543 , വെച്ചൂച്ചിറ- 9495237908, 9656417940, അടൂര്‍ മുനിസിപ്പാലിറ്റി – 9447968066, പന്തളം മുനിസിപ്പാലിറ്റി – 9447205548, പത്തനംതിട്ട മുനിസിപ്പാലിറ്റി – 9188246485, തിരുവല്ല മുനിസിപ്പാലിറ്റി – 9961881348, അടൂര്‍ താലൂക്ക് ഓഫീസ് – 04734 224826, കോഴഞ്ചേരി താലൂക്ക് ഓഫീസ് – 0468 2222221, കോന്നി താലൂക്ക് ഓഫീസ് – 0468 2240087, റാന്നി താലൂക്ക് ഓഫീസ് -04735 227442, മല്ലപ്പള്ളി താലൂക്ക് ഓഫീസ് – 0469 2682293, തിരുവല്ല താലൂക്ക് ഓഫീസ് – 0469 2601303.