ചടയമംഗലത്ത് പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ചടയമംഗലത്ത് പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ചു. ചടയമംഗലം കള്ളിക്കാട് സ്വദേശിനി അശ്വതിയും ഇവരുടെ നവജാത ശിശുവുമാണ് പ്രസവത്തിനിടെ സ്വന്തം വീട്ടിൽ വെച്ച് മരിച്ചത്. ഇന്നലെ അര്‍ധരാത്രി ഒരു മണിയോട് കൂടിയായിരുന്നു സംഭവം. അശ്വതിയുടെ ഭര്‍ത്താവും മറ്റൊരു മകനും കൂടി ചേര്‍ന്നാണ് പ്രസവമെടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അശ്വതിയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്യുകയാണ്. അശ്വതി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ഇവരുടെ അയൽവാസികൾ പറയുന്നത്.

ഇന്നലെ രാത്രിയോടെ അശ്വതിക്ക് പ്രസവവേദന തുടങ്ങിയെങ്കിലും ഇവരെ ആശുപത്രിയിൽ കൊണ്ടു പോകാൻ വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവോ മകനോ തയ്യാറായില്ലെന്നും ഇരുവരും ചേര്‍ന്ന് അശ്വതിയുടെ പ്രസവമെടുക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇന്ന് രാവിലെ വിവരമറിഞ്ഞതോടെ നാട്ടുകാരാണ് പോലീസിനേയും ആരോഗ്യവകുപ്പിനേയും കാര്യങ്ങൾ അറിയിച്ചത്. നേരത്തേയും രണ്ട് തവണ അശ്വതിവീട്ടിൽവച്ച് പ്രസവിച്ചിരുന്നുവെന്നും രണ്ട് തവണയും കുട്ടികൾ മരണപ്പെട്ടെന്നുമുള്ള സൂചനയും ഇപ്പോൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...