കൊച്ചി : ബസില്‍ സ്ത്രീയുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ തമിഴ് യുവതി പോലീസ് പിടിയില്‍. നെയ്വേലി സ്വദേശി വള്ളിയെയാണ് (30) എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പനങ്ങാടുനിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലാണ് ഇവര്‍ സ്ത്രീയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചത്. അവര്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് ബസ് ജീവനക്കാര്‍ തടഞ്ഞുനിര്‍ത്തി യുവതിയെ എറണാകുളം സൗത്ത് പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.
ബസില്‍ സ്ത്രീയുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ തമിഴ് യുവതി പോലീസ് പിടിയില്‍
RECENT NEWS
Advertisment