മുക്കം: മാമ്പറ്റയില്‍ വീട്ടുജോലിക്കാരിയായ വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് ബൈക്കില്‍ കടന്ന കേസിലെ രണ്ടാം പ്രതി താമരശ്ശേരി കോടതിയില്‍ കീഴടങ്ങി.
മലപ്പുറം ഇളയൂര് സ്വദേശി മുണ്ടോടന്‍ അനസ് എന്നറിയപ്പെടുന്ന മുഹമ്മദാണ് (29) കോടതിയില്‍ കീഴടങ്ങിയത്. ആഗസ്റ്റ് ഏഴിനാണ് കേസിനാസ്പദമായ സംഭവം. മുക്കം-കോഴിക്കോട് റോഡില്‍ മാമ്പറ്റ പ്രതീക്ഷ ബസ്സ്റ്റോപ്പിനു സമീപം സ്ത്രീയുടെ മാല ആഡംബര ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് പൊട്ടിച്ചു കടന്നുകളയുകയായിരുന്നു.
സ്ത്രീയുടെ പരാതിയില്‍ മുക്കം പോലീസ് കേസെടുത്തു. കഴിഞ്ഞ മാസം 15ന് ഒന്നാം പ്രതി അരീക്കോട് കാവന്നൂര്‍ സ്വദേശി സന്ദീപിനെ അന്വേഷണം സംഘം കാവന്നൂരില്വെച്ച് കസ്റ്റഡിയിലെടുത്തു.
സന്ദീപിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാവന്നൂരിലുള്ള ജ്വല്ലറിയില്‍ വിറ്റ മാല പോലീസ് കണ്ടെടുത്തു. രണ്ടാം പ്രതി അനസ് എന്ന മുഹമ്മദിനെ പിടികൂടാന്‍ ഒളിവില്‍ പോയ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു അന്വേഷണം ശക്തമാക്കിയിരുന്നു.
പോലീസ് നടപടി ശക്തമായതോടെ ഒളിവില്‍ പോയ പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. പോലീസ് പിടികൂടുമെന്നുറപ്പായപ്പോള്‍ പ്രതി താമരശ്ശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുന്‍പാകെ കീഴടങ്ങുകയായിരുന്നു പ്രതിയെ മുക്കം ഇന്‍സ്പെക്ടര്‍ ബി.കെ സിജുവിന്റെ നിര്‍ദേശപ്രകാരം മുക്കം എസ്.ഐ ഷാജിദിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയില്‍ വാങ്ങി സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി.
മുക്കം ഇന്‍സ്പെക്ടര്‍ ബി. കെ. സിജുവിെന്റ നിര്‍ദേശപ്രകാരം എസ്.ഐ കെ ഷാജിദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷെഫീഖ് നീലിയാനിക്കല്‍, അനൂപ് മണാശ്ശേരി, അഖിലേഷ്, എ.എസ്.ഐ നാസര്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.