കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിലും വ്യാജന്‍ : അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരo :  തീരദേശ മേഖലയില്‍ വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതായി പരാതി. പൊഴിയൂരിലാണ് വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്. മെഡിക്കല്‍ ഓഫീസറുടെ പരാതിയില്‍ പൊഴിയൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം പൊഴിയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ പേരിലുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് വിതരണം ചെയ്തത്. എന്നാല്‍ ഇങ്ങനെ ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പിഎച്ച്‌സിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. കുളത്തൂര്‍ പഞ്ചായത്ത് യോഗത്തിനിടെ വൈസ് പ്രസിഡന്‍റാണ് വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതായി ആക്ഷേപമുന്നയിച്ചത്. മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ചപ്പോള്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നേരിട്ട് പൊഴിയൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

മത്സ്യബന്ധനത്തിനായി മറ്റ് മേഖലകളിലേക്ക് പോകുന്നവര്‍ക്കാണ് കോവിഡില്ലെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കി തട്ടിപ്പ് നടത്തുന്നത്. പൊഴിയൂരിന് പുറമേ പൂവാര്‍, വിഴിഞ്ഞം മേഖലകളിലും ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊഴിയൂര്‍ പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....