കൊട്ടിയത്തെ യുവതിയുടെ ആത്മഹത്യ : അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സി.ഐ.യെ. സസ്‌പെന്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊല്ലം കൊട്ടിയത്തെ യുവതിയുടെ ആത്മഹത്യയില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി. കൊട്ടിയം സി.ഐ.യെ. സസ്‌പെന്റ് ചെയ്തു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.കൊട്ടിയത്തെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടിക്കെതിരായ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടക്കെമുള്ള കാര്യങ്ങള്‍ അവഗണിച്ചതിനാണ് സി.ഐ.ദിലീഷിനെ സസ്‌പെന്റ് ചെയ്തത്.

പോലീസ് നിരീക്ഷണത്തിലിരിക്കവേ നടി ഒളിവില്‍ പോയതും പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയിലെത്തിയതും സി.ഐ.ക്ക് തിരിച്ചടിയായി. കഴിഞ്ഞ ദിവസം വൈകിട്ട് ആറിന് പോലീസ് ആസ്ഥാനത്ത് നിന്നും സി.ഐ.ക്ക് സസ്‌പെന്‍ഷന്‍ ഉത്തരവിറങ്ങി. ഇതിന് തൊട്ടുപിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് കൊല്ലം സിറ്റിപോലീസ് കമ്മീഷണര്‍ ഉത്തരവിറക്കി.

ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.ആര്‍.അഭിലാഷിനാണ് അന്വേഷണ ചുമതല. അതേസമയം കേസില്‍ ആരോപണം നേരിടുന്ന നടി ലക്ഷ്മി പ്രമോദ് പ്രതി ഹാരിസ് മുഹമ്മദിന്റെ മാതാവ് എന്നിവരുടെ ജാമ്യാപേക്ഷ ഈ വരുന്ന 23 ന് കൊല്ലം ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...