ഇടുക്കി: രാഷ്ട്രീയ നിലപാടുകൾ വിവാദങ്ങൾക്ക് വഴിയൊരുക്കിയ ഇടുക്കി തൊടുപുഴ നഗരസഭയിൽ ചെയർമാൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. നാടകീയ സംഭവങ്ങൾ ഉണ്ടായില്ലെങ്കിൽ നഗരസഭാ ഭരണം യുഡിഎഫിന് ലഭിക്കും. എൽഡിഎഫ് ഭരിച്ചിരുന്ന നഗരസഭയിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം ബിജെപി പിന്തുണയോടെ പാസായിരുന്നു. അട്ടിമറിയിലാണ് എൽഡിഎഫ് പ്രതീക്ഷ. രൂക്ഷമായ കോൺഗ്രസ് മുസ്‍ലിം ലീഗ് പോരിൽ നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ്. യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. ചെയർപേഴ്സൺ സബീന ബിഞ്ചുവിനെതിരെയുള്ള പ്രമേയത്തെ നാല് ബി.ജെ.പി കൗൺസിലർമാരും പിന്തുണച്ചതോടെ തെരഞ്ഞെടുപ്പിന് കളമൊരുങ്ങി.
വിവാദങ്ങൾ ഒഴിവാക്കാൻ യുഡിഎഫ് സംസ്ഥാന നേതൃത്വമാണ് ചെയർമാൻ സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്. കോൺഗ്രസിലെ കെ.ദീപക്കാണ് യുഡിഎഫ് സ്ഥാനാർഥി. മിനി മധുവാണ് എൽഡിഎഫിനായി മത്സര രംഗത്തുള്ളത്. 35 അംഗ കൗൺസിലിൽ ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. സ്വതന്ത്രൻ ഉൾപ്പെടെ 14 പേരുടെ പിന്തുണ യുഡിഎഫിനും 12 പേരുടെ പിന്തുണ എൽഡിഎഫിനുമുണ്ട്. യുഡിഎഫിനെ പിന്തുണച്ചതിന് സസ്പെൻ്റ് ചെയ്ത നാല് പേരുൾപ്പെടെ ബിജെപിക്ക് എട്ട് അംഗങ്ങളാണുള്ളത്. തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് ഇവർക്ക് നേതൃത്വം നൽകിയിരിക്കുന്ന നിർദേശം.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.