എം എം മണിയുടെ ആരോ​ഗ്യനില തൃപ്തികരം ; വെന്റിലേറ്ററിൽ നിന്ന് മാറ്റി

For full experience, Download our mobile application:
Get it on Google Play

മധുര: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുൻ മന്ത്രി എം എം മണിയുടെ ആരോ​ഗ്യനില തൃപ്തികരം. ഇതോടെ വെന്റിലേറ്റർ സഹായം നീക്കി. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മണിയെ ഇന്നോ നാളെയോ മുറിയിലേക്കു മാറ്റും. മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി മണിയെ സന്ദർശിച്ചു. മധുരയിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിനിടെയാണ് ഇന്നലെ എംഎം മണിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടത്. ഉടൻ തന്നെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയയിരുന്നു. അസുഖ ബാധിതനായി വിശ്രമത്തിലായിരുന്ന എം എം മണി അവിടെ നിന്നാണ് മധുരയിലെ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനായി എത്തിയത്.

യാത്ര ഒഴിവാക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നതാണെങ്കിലും അനാരോഗ്യം വകവച്ചും അദ്ദേഹം പാർട്ടി കോൺഗ്രസിനെത്തുകയായിരുന്നു. 2017 ൽ ആലപ്പുഴയിൽ വച്ചും എം എം മണിക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നു. അന്ന് വണ്ടാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചാണ് ചികിത്സ നൽകിയത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയും വെള്ളപ്പൊക്കവും : സംസ്ഥാനത്തെ നാശനഷ്ടങ്ങൾ ഇന്ന് മന്ത്രിസഭാ യോഗം വിലയിരുത്തും

0
തിരുവനന്തപുരം : കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് ഉണ്ടായ നാശനഷ്ടങ്ങൾ ഇന്നത്തെ...

സ്ത്രീകളെ കുറിച്ചുള്ള വിവാദപരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സിപി ജോൺ

0
തിരുവനന്തപുരം: സ്ത്രീകളെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പറഞ്ഞു മന്ത്രി സിപി ജോൺ....

ഇടിച്ചു കയറിയത് കോന്നി സ്വദേശിയുടെ വാഹനം ; അബിൻ വർക്കി ആശുപത്രിയിൽ നിരീക്ഷണത്തിൽ

0
പത്തനംതിട്ട: വാഹനാപകടത്തില്‍ പരിക്കേറ്റ ആറന്മുള എംഎൽഎ അബിൻ വർക്കി പത്തനംതിട്ടയിലെ സ്വകാര്യ...

ഇ20 പെട്രോൾ : പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള എ എ പി മാർച്ച് തടഞ്ഞ് ഡൽഹി...

0
ന്യൂഡൽഹി : 20 ശതമാനം എഥനോൾ കലർത്തിയ ഇ20 പെട്രോളിനെ എതിർത്ത്...