പത്തനംതിട്ട : കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി അഡ്വ.കെ.പ്രസാദ് ചുമതലയേറ്റു. കേരള സംസ്ഥാന കയര്‍ മെഷിനറി മാനുഫാക്റ്ററിംഗ് കമ്പനിയുടെ ചെയര്‍മാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലാ ബാങ്ക് പ്രസിഡന്റ്, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.പി.എം ആലപ്പുഴ ജില്ലാ സെക്രറിയേറ്റംഗവുമാണ്. കോര്‍പ്പറേഷന്‍ ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മുന്‍ ചെയര്‍മാന്‍ ടി.കെ സുരേഷിന് യാത്രയയപ്പ് നല്‍കി. കോര്‍പ്പറേഷന്റെ ഉപഹാരം ചെയര്‍മാന്‍ അഡ്വ.കെ.പ്രസാദും ജീവനക്കാരുടെ ഉപഹാരം മാനേജിംഗ് ഡയറക്ടര്‍ കെ.ടി ബാലഭാസ്‌കരനും സമര്‍പ്പിച്ചു.
തുടര്‍ന്ന് നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ചെയര്‍മാന്‍ അഡ്വ. കെ. പ്രസാദ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍മാരായ വി.വി. കുഞ്ഞികൃഷ്ണന്‍, ടി. കണ്ണന്‍, എസ്. പുഷ്പലത, പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ ദേവിദാസ്, ധനകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഫെറോള്‍ഡ് സേവ്യര്‍, പിന്നോക്ക വിഭാഗ വികസന വകുപ്പ് അഡീഷണല്‍ സെക്രട്ടറി സോണിയ വാഷിങ്ടണ്‍, മാനേജിംഗ് ഡയറക്ടര്‍ കെ.ടി ബാലഭാസ്‌കരന്‍ എന്നിവര്‍ പങ്കെടുത്തു.