എംഇഎസ് വനിതാ കോളേജ് ഒഴിപ്പിക്കാന്‍ വഖഫ് ട്രൈബ്യൂണല്‍ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നടക്കാവ് എംഇഎസ് വനിതാ കോളേജ് ഒഴിപ്പിക്കാന്‍ വഖഫ് ട്രൈബ്യൂണല്‍ ഉത്തരവ്. വഖഫ് ബോര്‍ഡ് സിഇഒ നല്‍കിയ പരാതിയിലാണ് ഉത്തരവ്. വഖഫ് ഭൂമിയിലാണ് കോളജ് സ്ഥാപിച്ചതെന്ന ബോര്‍ഡിന്‍റെ വാദം ട്രൈബ്യൂണല്‍ അംഗീകരിച്ചു. 25 കോടിയുടെ കെട്ടിടവും 79 സെന്‍റ് ഭൂമിയും 45 ദിവസത്തിനുള്ളില്‍ ഒഴിപ്പിക്കാനാണ് ഉത്തരവ്. എംഇഎസ് പ്രസിഡന്‍റ് ഫസല്‍ ഗഫൂര്‍ നല്‍കിയ ഹർജി ട്രൈബ്യൂണല്‍ തള്ളി. വഖഫ് ഭൂമിയില്‍ അനധികൃതമായാണ് കോളേജ് നടത്തിയിരുന്നത് എന്നായിരുന്നു പരാതി.

50 വര്‍ഷത്തേക്ക് പാട്ടത്തിന് എടുത്ത ഭൂമിയിലാണ് കോളേജ് പ്രവര്‍ത്തിക്കുന്നതെന്ന് ഫസല്‍ ഗഫൂര്‍ വാദിച്ചു. എന്നാല്‍ വഖഫ് ബോര്‍ഡിന്‍റെ അനുമതിയില്ലാതെ ഭൂമി പാട്ടത്തിനെടുക്കാന്‍ കഴിയില്ലെന്ന് ബോര്‍ഡ് വാദിച്ചു. കോളേജ് പ്രവര്‍ത്തിക്കുന്നത് വഖഫ് ഭൂമിയിലാണെന്ന് ട്രൈബ്യൂണല്‍ കണ്ടെത്തി. 45 ദിവസത്തിനുള്ളില്‍ ഭൂമി ഒഴിഞ്ഞില്ലെങ്കില്‍ ഒഴിപ്പിക്കാനും ട്രൈബ്യൂണല്‍ അനുമതി നല്‍കി. 2017 മുതലുള്ള നിയമ പോരാട്ടത്തിനൊടുവിലാണ് വിധി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...