8കിലോ കഞ്ചാവുമായി 7 യുവാക്കൾ പിടിയിൽ ; ചില്ലറവിൽപനയ്ക്കായി വാങ്ങി ഉപയോഗിക്കും

For full experience, Download our mobile application:
Get it on Google Play

തങ്കമണി : വീടിനുള്ളിൽ സൂക്ഷിച്ച എട്ടുകിലോ കഞ്ചാവുമായി ഏഴ് യുവാക്കളെ തങ്കമണി പോലീസ് പിടികൂടി. ഈട്ടിത്തോപ്പ് കൊച്ചുമറ്റത്തിൽ തോമസ് (23), ചെമ്പകപ്പാറ ചരിവുകാലായിൽ ആൽബിൻ (20), നാങ്കുതൊട്ടി മണിമലക്കുന്നേൽ ജിൽസ്‌മോൻ മാത്യു(24), മേലേചിന്നാർ കമ്മട്ടിക്കൽ വിമൽ റോയി (21), കൊച്ചുതോവാള കുന്നുംപുറത്ത് ഷിൽറ്റു ഷാജി (23), തോവാള ആശ്രമംപടി പുൽപാറക്കൽ ശരത് സാബു (23), തേക്കിൻകാനം കാരിയേലിൽ നോബിൾ എൽദോസ് (22) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ദിവസങ്ങളായി ഇവരെ നിരീക്ഷിച്ചുവരുകയായിരുന്നു പോലീസ്. തിങ്കളാഴ്ച പുലർച്ചെ 12.45-ന് ഈട്ടിത്തോപ്പ് സ്വദേശി കൊച്ചുമറ്റത്തിൽ തോമസിന്റെ വീട്ടിലെ അലമാരയ്ക്കടിയിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്.

പോലീസെത്തുമ്പോൾ മറ്റ് പ്രതികളെല്ലാം വീട്ടിലുണ്ടായിരുന്നു. ഇവർ കഞ്ചാവ് എറണാകുളത്തുനിന്ന് ചില്ലറവില്പനയ്ക്കായി വാങ്ങിയതാണെന്ന് പോലീസ് പറഞ്ഞു. പ്രതികളിൽ പലരും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പോലീസ് പറഞ്ഞു. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുകയും ചെയ്തു. എസ്.ഐ. ബിജു ബേബിക്ക്‌ ലഭിച്ച വിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്. കഞ്ചാവ് എത്തിച്ചശേഷം സംഘം തോമസിന്റെ വീട്ടിൽ ഒത്തുചേരുകയായിരുന്നു. വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു.

ഇൻസ്പെക്ടർ സുബിൻ തങ്കച്ചൻ, സബ് ഇൻസ്പെക്ടർമാരായ ബിജു ബേബി, സി.വി. സതീഷ് (ഗ്രേഡ്), പി.ഡി. സേവ്യർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.പി. അരുൺ, ജോമോൻ കുര്യൻ, മാത്യൂസ് തോമസ്, ഷാനവാസ് ഖാൻ, റെക്സ് വി. ചെറിയാൻ സി.പി.ഒ.മാരായ മിഥുമോൾ, അബിൻ കെ. സോമൻ, ജിതിൻ സണ്ണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...