മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ച് കെഎൻ ബാല​ഗോപാൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ മുൻ ധന മന്ത്രിയും സി പി ഐ എം കേന്ദ്ര കമ്മിറ്റിയംഗവും എം എൽ എ യുമായ കെ എൻ ബാലഗോപാൽ സന്ദർശിച്ച് ആശ്വസിപ്പിച്ചു. അടിയന്തരമായി ഈ കുടുംബത്തിലെ അംഗത്തിന് സർക്കാർ ജോലി നൽകണമെന്ന് കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു. സർക്കാർ തങ്ങളെ കൈ വിടരുതെന്ന് കുടുംബവും അഭ്യർത്ഥിച്ചു. കടലമ്മയോട് തന്റെ കുടുംബത്തെ മടക്കി തരാൻ അപേക്ഷിക്കുന്ന രാജീവന്റെ ഭാര്യ സുമംഗലയുടെ വിലാപം കഴിഞ്ഞ 4 ദിവസത്തിൽ കടലിൽ ജീവൻ നഷ്ടപ്പെട്ട മറ്റ് രണ്ടു പേരുടെ കുടുംബത്തിലും കേൾക്കാം. രാജീവൻ മരുമകൻ രാധാകൃഷ്ണൻ മകൻ ഗൗതം കൃഷ്ണനും അപകടത്തിൽപ്പെട്ടു ഗൗതമിനായി തെരച്ചിൽ തുടരുകയാണ്. പുതിയ വള്ളം വാങ്ങാൻ കിടപ്പാടം നഷ്ടപ്പെടുത്തി. ആ വള്ളവും നശിച്ചു ഒരു കുടുംബത്തിലെ 3 പേരെയും നഷ്ടപ്പെട്ടുവെന്ന് കുടുംബം പറയുന്നു.

മഴ മുന്നറിയിപ്പ് മത്സ്യ തൊഴിലാളികൾക്ക് നൽകുന്നതിലും സംസ്ഥാന സർക്കാർ പരാജയപ്പെട്ടു എന്ന് കെ.എൻ. ബാലഗോപാൽ ആരോപിച്ചു. നിയമകുരുക്ക് പറഞ്ഞ് കുടുംബത്തിന് നൽകേണ്ട ആനുകൂല്യങ്ങൾ തടയരുതെന്ന് ധീവര സഭ ജില്ലാ പ്രസിഡന്റ് രാജു പറഞ്ഞു. കഴിഞ്ഞ നാല് ദിവസം കനത്ത മഴയത്തും കാറ്റത്തും കേരളത്തിന്റ സൈന്യത്തിലെ നാല് പേരുടെ ജീവൻ നഷ്ടമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...