Tuesday, July 8, 2025 8:20 am

പായല്‍കുളങ്ങര തീരത്ത് ചാകര

For full experience, Download our mobile application:
Get it on Google Play

അ​മ്പ​ല​പ്പു​ഴ: ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യു​ള്ള കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ പാ​യ​ല്‍കു​ള​ങ്ങ​ര​യി​ല്‍ ചാ​ക​ര​. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍​പോ​യി​രു​ന്നെ​ങ്കി​ലും ചൊ​വ്വ മു​ത​ലാ​ണ് ക​ട​ല്‍ശാ​ന്ത​മാ​യ​ത്. ക​ട​ലി​ല്‍​പോ​യ വ​ള്ള​ങ്ങ​ളി​ല്‍ പ്ര​തീ​ക്ഷ​ക്കൊ​ത്ത് മ​ല്‍​സ്യ​ക്കൊ​യ്ത്ത് ല​ഭി​ച്ചി​ല്ലെ​ങ്കി​ലും ജി​ല്ല​യു​ടെ തീ​ര​ത്തു​നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് വ​ള്ള​ങ്ങ​ള്‍ ക​ട​ലി​ല്‍ പോ​യി തു​ട​ങ്ങി. ചെ​റി​യ അ​യ​ല, പൊ​ടി​മ​ത്തി തു​ട​ങ്ങി​യ​വ​യാ​ണ്​ കൂ​ടു​ത​ലാ​യും ല​ഭി​ക്കു​ന്ന​ത്. ചാ​ക​ര​യി​ലെ പ്ര​ധാ​ന ഇ​ന​മാ​യ ചെ​മ്മീ​ന്‍ പേ​രി​നു​പോ​ലും കാ​ണാ​നി​ല്ല.വ​ള​ര്‍​ച്ച ഇ​ല്ലാ​ത്ത ചെ​റു​മീ​നു​ക​ള്‍ പി​ടി​ക്കു​ന്ന​തി​ന് ഫി​ഷ​റീ​സ് വ​കു​പ്പി​ന്റെ വി​ല​ക്കു​ണ്ടെ​ങ്കി​ലും ഇ​ത് അ​വ​ഗ​ണി​ച്ചാ​ണ് മ​ത്സ്യ​ബ​ന്ധ​നം. ഡി​സ്​​കോ ഇ​ന​ത്തി​ല്‍​പെ​ട്ട ഫൈ​ബ​ര്‍ വ​ള്ള​ങ്ങ​ളാ​ണ് ക​ട​ലി​ല്‍ ഇ​റ​ക്കു​ന്ന​തി​ല്‍ ഏ​റെ​യും. ചെ​റി​യ അ​യ​ല 50 കൊ​ട്ട​വ​രെ ല​ഭി​ച്ച വ​ള്ള​ങ്ങ​ളു​ണ്ട്.

പൊ​ന്തു​വ​ള്ള​ങ്ങ​ളി​ലും ആ​വ​ശ്യ​ത്തി​ന് മീ​നു​ക​ള്‍ കി​ട്ടു​ന്നു​ണ്ടെ​ങ്കി​ലും ചെ​റു​മീ​നു​ക​ളാ​ണ് അ​ധി​ക​വും. ക​ഴി​ഞ്ഞ ദി​വ​സം ചി​ല​വ​ള്ള​ക്കാ​ര്‍ക്ക് നെ​ന്‍മീ​നു​ക​ളും ശീ​ലാ​വും കി​ട്ടി​യി​രു​ന്നു. ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ ആ​വ​ശ്യ​ക്കാ​ര്‍ക്ക് നേ​രി​ട്ടാ​ണ് പൊ​ന്തു​വ​ള്ള​ക്കാ​ര്‍ മീ​ന്‍ വി​ല്‍പ​ന ന​ട​ത്തു​ന്ന​ത്. അ​തു​കൊ​ണ്ട് മ​തി​യാ​യ വി​ല​യും ല​ഭി​ച്ചി​രു​ന്നു.ചെ​റി​യ അ​യ​ല കി​ലോ 200നും ​നെ​ന്‍മീ​നും ശീ​ലാ​വും 400നു​മാ​ണ് വി​ല്‍പ​ന ന​ട​ത്തി​യ​ത്. ചാ​ക​ര​തീ​ര​ത്തു​നി​ന്നും ദേ​ശീ​യ​പാ​ത​യി​ല്‍ കൊ​ണ്ടു​വ​ന്നാ​ണ് വ​ല​യി​ല്‍നി​ന്നും മീ​ന്‍ നീ​ക്കു​ന്ന​ത്. ഇ​തു​ക​ണ്ടാ​ണ് ആ​വ​ശ്യ​ക്കാ​ര്‍ എ​ത്തു​ന്ന​ത്.സ്ഥ​ല​പ​രി​മി​തി​യാ​ണ് പാ​യ​ല്‍​കു​ള​ങ്ങ​ര​യി​ലെ ച​ന്ത​ക്ക​ട​വി​ന്റെ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്ന​ത്. ക​ട​പ്പു​റ​ത്തേ​ക്കു​ള്ള റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ളും ആ​ള്‍​തി​ര​ക്കും​കൊ​ണ്ട് വ​ല്ലാ​ത്ത വീ​ര്‍​പ്പു​മു​ട്ട​ലാ​ണ്. പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡി​ല്‍ ച​ളി നി​റ​ഞ്ഞു ന​ട​ക്കാ​ന്‍ പ​റ്റാ​ത്ത​വ​സ്ഥ​യാ​ണ്. ഇ​തി​ലൂ​ടെ മ​ത്സ്യ​ക്കൊ​ട്ട ചു​മ​ന്ന് വ​ണ്ടി​യി​ല്‍ എ​ത്തി​ക്കു​ന്ന ചു​മ​ട്ടു​കാ​ര്‍​ക്കും ദു​രി​തം ഇ​ര​ട്ടി​യാ​ണ്.

പാ​യ​ല്‍​കു​ള​ങ്ങ​ര​യി​ല്‍ ഇ​പ്പോ​ഴു​ള്ള​ത് ഉ​റ​ച്ച ചാ​ക​ര​യെ​ന്ന് പ​റ​യാ​ന്‍ പ​റ്റി​ല്ലെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​ഞ്ഞു. ട്രോ​ളി​ങ്​ നി​രോ​ധ​ന കാ​ല​യ​ള​വ് ക​ഴി​ഞ്ഞാ​ല്‍ ബോ​ട്ടു​ക​ള്‍ ക​ട​ലി​ലി​റ​ക്കാ​ന്‍ തു​ട​ങ്ങും. അ​തി​നു മുമ്പു​ള്ള മ​ത്സ്യ​ക്കൊ​യ്ത്തി​ലാ​ണ് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തീ​ക്ഷ. മ​ണ്ണെ​ണ്ണ​യു​ടെ​യും പെ​ട്രോ​ളി​ന്റെ​യും വി​ല വ​ര്‍​ധ​ന​യും മ​ത്സ്യ​മേ​ഖ​ല​ക്കു ക​ന​ത്ത ആ​ഘാ​ത​മാ​ണ് സൃ​ഷ്ടി​ച്ച​ത്. അ​ധ്വാ​ന​ത്തി​ന്റെ ന​ല്ലൊ​രു പ​ങ്കും ഇ​തി​ന് മാ​റു​ക​യാ​ണെ​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​ഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാക്കൂരിൽ കുഞ്ഞ് മരിക്കാനിടയായ സംഭവത്തിൽ പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും അന്വേഷണം തുടരുന്നു

0
കോഴിക്കോട് : കോഴിക്കോട് കാക്കൂരിൽ ക്ലിനിക്കിൽ ചേലാ കർമ്മത്തിനെത്തിച്ച രണ്ട് മാസം...

ഇന്ത്യ പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന വാദം ആവര്‍ത്തിച്ച് ഡോണാള്‍ഡ് ട്രംപ്

0
വാഷിങ്ടൺ : ഇന്ത്യ പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന വാദം ആവര്‍ത്തിച്ച്...

മെഡിക്കല്‍ കോളേജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് മന്ത്രി ഡോ. ആര്‍....

0
കോട്ടയം : മെഡിക്കല്‍ കോളേജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് ഇന്ന്...

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടം ; വിമർശനങ്ങളെ പ്രതിരോധിക്കാൻ എൽഡിഎഫ്

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ സർക്കാരിനെതിരെ ഉയർന്ന...