വാടാനപ്പള്ളി കടപ്പുറത്ത് ചാകര ; മീനുകള്‍ പെറുക്കി കൂട്ടാന്‍ മത്സരം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: നീണ്ട നാളുകള്‍ക്കു ശേഷം കേരളം മത്തി ചാകരയ്‌ക്ക് സാക്ഷ്യം വഹിച്ചു. വാടാനപ്പള്ളി കടപ്പുറത്താണ് മത്തി ചാകര. പൊക്കാഞ്ചേരി ബീച്ചില്‍ രാവിലെ ആറ് മണിയോടെയാണ് കരയിലേയ്‌ക്ക് തിരമാലയോടൊപ്പം മത്തി വന്നടിഞ്ഞത്. കടപ്പുറത്തെത്തിയവര്‍ ചാകര കണ്ടതോടെ നാട്ടുകാരെ അറിയിക്കുകയായിരുന്നു. പിന്നാലെ മത്സ്യം വാരി കൊണ്ടു പോകാന്‍ ആളുകള്‍ കടപ്പുറത്തേയ്‌ക്ക് ഇരച്ചെത്തി.

ഇപ്പോഴും ചാകര തുടരുകയാണ്. തിരമാലയോടൊപ്പം തീരത്തേക്ക് മത്സ്യങ്ങള്‍ വന്നടിയുന്നുണ്ട്. ചാകര കാണുവാനും മത്സ്യം ശേഖരിക്കാനും നിരവധിയാളുകളാണ് വാടാനപ്പള്ളി കടപ്പുറത്തേയ്‌ക്ക് എത്തുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കാണാതായി തുടങ്ങിയ നെയ്മത്തി വീണ്ടും കേരള തീരത്ത് തിരിച്ചെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനിടയാണ് വലിയ ഒരു ഇടവേളയ്‌ക്ക് ശേഷം മത്തി ചാകരക്ക് കടല്‍ത്തീരം സാക്ഷ്യം വഹിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...