തിരുവല്ല : പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല മഹോത്സവം വെള്ളിയാഴ്ച നടക്കും. കോവിഡ് പശ്ചാത്തലത്തിൽ ക്ഷേത്ര സന്നിധിയിൽ മാത്രമായാണ് പൊങ്കാല നടക്കുക. ഏഴ് വാർപ്പുകളിലായി തയ്യാറാക്കുന്ന പണ്ടാരപൊങ്കാലയിൽ ഭക്തർക്ക് പേരും നാളും നൽകി പങ്കെടുക്കാം. പൊങ്കാല മഹോൽസവ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മനോജ് പണിക്കർ പൊങ്കാല ഉദ്ഘാടനം നിർവഹിക്കും. വൈകിട്ട് കാർത്തികസ്തംഭം കത്തിക്കും. കേന്ദ്ര ഏകാംഗ കമ്മീഷൻ ഡോ.സി.വി ആനന്ദബോസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.
ചക്കുളത്തുകാവ് പൊങ്കാല വെള്ളിയാഴ്ച ; പൊങ്കാല മഹോൽസവ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും
RECENT NEWS
Advertisment