115 കോടിയിലേക്ക് രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഇന്ത്യയിലെ കൊവിഡ് വാക്‌സിനേഷന്‍ 114 കോടി പിന്നിട്ടു. 114.46 കോടി ഡോസ് വാക്‌സിനാണ് ഇതുവരെ വിതരണം ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,44,739 പേര്‍ക്ക് വാക്‌സിനേഷന്‍ നടത്തിയതോടെ ആകെ കണക്ക് 1,14,46,32,851 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് വാക്‌സിനേഷനില്‍ ഇന്ത്യ മുന്നേറുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ സത്യമാവുകയാണെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.

‘നരേന്ദ്രമോദിജിയുടെ വാക്കുകള്‍ സത്യമാവുകയാണ്. ഇന്ത്യക്കാര്‍ ഒരു തവണ എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല’ എന്നായിരുന്നു കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവിനെ പരാമര്‍ശിച്ചുകൊണ്ടുള്ള ആരോഗ്യമന്ത്രിയുടെ ട്വീറ്റ്. അതിനിടെ രാജ്യത്ത് പുതിയ 11,919 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

11,242 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 3,38,85,132 ആയി. 98.28 ശതമാനമാണ് രോഗമുക്തി നിരക്ക്. 2020 മാര്‍ച്ച് മുതലുള്ള ഏറ്റവും കൂടിയ നിരക്കാണിത്. 470 പേരുടെ മരണമാണ് കൊവിഡ് മൂലമെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ആകെ മരണനിരക്ക് 4,64,623 ആയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ് ഐ ടി ഉടൻ പ്രാഥമിക...

0
കൊച്ചി: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ്...

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം കേരളകൗമുദി പത്തനംതിട്ട ബ്യൂറോയിലെ വിപിൻ വേദഗിരിയ്ക്ക്

0
പത്തനംതിട്ട : ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ ഭാഗമായി സിനിമ പ്രേക്ഷക കൂട്ടായ്മ...