പത്തനംതിട്ട : ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ ഭാഗമായി സിനിമ പ്രേക്ഷക കൂട്ടായ്മ നൽകി വരുന്ന അഞ്ചാമത് മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം കേരള കൗമുദി പത്തനംതിട്ട ബ്യൂറോയിലെ ഫോട്ടോഗ്രാഫർ വിപിൻ വേദഗിരിയ്ക്ക് നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർപേഴ്സൺ സലിം പി.ചാക്കോ, കൺവീനർ പി.സക്കീർ ശാന്തി എന്നിവര്‍ അറിയിച്ചു. ഷാജി വെട്ടിപ്രം (ദി ന്യൂ ഇന്ത്യൻ എക്പ്രസ് – 2022), ജയകൃഷണൻ ഓമല്ലൂർ (ദേശാഭിമാനി – 2023), കെ.അബുബക്കർ (മാതൃഭൂമി – 2024), ഹരിലാൽ എസ്.എസ് (മലയാള മനോരമ – 2025) എന്നിവരായിരുന്നു മുൻകാല ജേതാക്കൾ. ആഗസ്റ്റ് 31ന് പത്തനംതിട്ടയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























