ഖത്തർ ടൂറിസത്തിന്റെ ‘വിസിറ്റ് ഖത്തർ വെബ്‌സൈറ്റ്’ കൂടുതൽ ഭാഷകളിലേക്ക്‌

For full experience, Download our mobile application:
Get it on Google Play

ഖത്തര്‍ : ടൂറിസം നടപടികള്‍ കൂടുതല്‍ വിപുലമാക്കുന്നതിന്‍റെ ഭാഗമായി ഖത്തര്‍ ടൂറിസത്തിന്‍റെ വിസിറ്റ് ഖത്തര്‍ വെബ്സൈറ്റ് കൂടുതല്‍ ഭാഷകളുള്‍പ്പെടുത്തി നവീകരിച്ചു. മൊത്തം ആറ് ഭാഷകളില്‍ വെബ്സൈറ്റില്‍ സേവനം ലഭ്യമാകും. 2022 ലോകകപ്പിന് മുന്നോടിയായി രാജ്യത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഖത്തര്‍ ടൂറിസത്തിന്‍റ വിസിറ്റ് ഖത്തര്‍ വെബ്സൈറ്റ് കൂടുതല്‍ ഭാഷകളുള്‍പ്പെടുത്തി പുതുക്കിയത്.

ഇംഗ്ലീഷ്, അറബിക് ഭാഷകൾക്കു പുറമെ, ജർമൻ, ഫ്രഞ്ച്, ഇറ്റാലിയൻ, സ്പാനിഷ് ഭാഷകളിൽ കൂടി ഇനി വെബ്സൈറ്റ് ലഭ്യമാകും. ലോകമെങ്ങുമുള്ള സഞ്ചാരികൾക്ക് ഖത്തറിന്‍റെ സമ്പന്നമായ ചരിത്രവും പൈതൃക പ്രൌഢിയും പ്രകൃതി മനോഹാരിതയും പരിചയപ്പെടുത്തുന്ന എക്സ്പീരിയൻസ് എ വേൾഡ് ബിയോണ്ട് ക്യാമ്പയിനിന്‍റെ തുടർച്ചയായാണ് കൂടുതൽ ഭാഷകളിലേക്ക് വിസിറ്റ് ഖത്തർ എഡിഷനുകളും മാറുന്നത്.

ഖത്തറിന്‍റെ വിനോദ സഞ്ചാര മേഖലയെ പരിചയപ്പെടുത്തുന്നതിന് പുറമെ വിവിധ ഓഫറുകളും പലഭാഷകളിൽ സഞ്ചാരികൾക്ക് ലഭ്യമാവും. വെബ്സൈറ്റിന് പുറമെ വിസിറ്റ് ഖത്തർ മൊബൈൽ ആപ്ലിക്കേഷൻ വഴി കൂടുതൽ വിവരങ്ങളും യാത്രക്കാരന് വ്യക്തിപരമായ ആവശ്യമുള്ള വിശേഷങ്ങളും അറിയാൻ കഴിയും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി

0
പത്തനംതിട്ട: ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി. ദ്വാരം വീണതോടെ വെള്ളം കയറിയാണ്...

ആദിവാസികൾക്കായി പരിസ്ഥിതി സൗഹൃദ വീടൊരുക്കി ഡോ.എം.എസ്.സുനിൽ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ച് നൽകുന്ന...

നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍

0
ഡൽഹി: നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ...

എകെ-47 വിവാദം : തേജസ്വി യാദവ് കസ്റ്റഡിയിലെടുത്ത് പോലീസ് ; രാജ്ഭവൻ മാർച്ചിൽ ...

0
പട്‌ന : ബിഹാറിൽ ആർ.ജെ.ഡി. നടത്തിയ ലേക്ഭവൻ മാർച്ചിലുണ്ടായ സംഘർഷത്തെത്തുടർന്ന് പ്രതിപക്ഷ...