ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി. ദ്വാരം വീണതോടെ വെള്ളം കയറിയാണ് തോണി മുങ്ങിയത്. ദേവസ്വം ബോർഡിന്‍റെ പരിചരണം ഇല്ലായ്മയാണ് തിരുവോണത്തോണിയുടെ കേടുപാടിന് കാരണമെന്നാണ് ആക്ഷേപം. ആറന്മുള ക്ഷേത്രത്തിലെ ആചാരാനുഷ്ഠനങ്ങളിൽ പ്രാധാന്യമാണ് തിരുവോണത്തോണി. കാട്ടൂർ മനയിലെ കാരണവർ ആറന്മുള പാർത്ഥസാരഥിക്ക് തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായ് എത്തുന്ന വഞ്ചിയാണ് തിരുവോണത്തോണിയെന്ന പേരിൽ പ്രസിദ്ധമായത്. ദേവസ്വം ബോർഡിന്‍റെ അതീനതയിലാണ് തിരുവോണത്തോണി സംരക്ഷിക്കുന്നത്. ആറന്മുള ക്ഷേത്രക്കടവിന് സമീപം തോണിപ്പുരയിൽ സൂക്ഷിച്ചിരുന്നെങ്കിലും ഈ പ്രളയകാലത്ത് കടവിലേക്ക് മാറ്റിയിരുന്നു. പള്ളിയോടങ്ങളിലെത്തുന്ന തുഴച്ചിലുകാരിൽ ചിലർ കടവത്ത് കിടന്ന തിരുവോണത്തോണിയിലൂടെയാണ് പടവിലെത്തിയത്.

ഇത്തരത്തിൽ മറിഞ്ഞതാണെന്നും പറയുന്നുണ്ട്. എന്നാൽ പള്ളിയോടത്തെക്കാൾ ഉറപ്പും ബലവും ഉള്ളതാണ് തിരുവോണ തോണി എന്നാണ് പറയപ്പെടുന്നത്. മുങ്ങിയതോടെ തോണിയുടെ മണ്ഡപത്തിന്‍റെ മകുടം ഇളകിപ്പോയി. ആണിത്തറയ്ക്കും ഇളക്കം സംഭവിച്ചിട്ടുണ്ട്. ഏറെ സവിശേഷമായ തിരുവോണത്തോണിയെ ദേവസ്വം ബോർഡ് അധികൃതർ വേണ്ടവിധം പരിചരിക്കാത്തതാണ് തകർച്ചയ്ക്ക് കാരണമെന്നാണ് ഉപദേശക സമിതിയും നാട്ടുകാരും കുറ്റപ്പെടുത്തുന്നത്. വള്ളം കരയിൽ കയറ്റി അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്. ശില്പി ചങ്ങങ്കരി വേണു ആചാരിയുടെ നേതൃത്വത്തിലാണ് തകരാർ പരിഹരിക്കുന്നത്. വേഗത്തിൽ തകരാർ പരിഹരിച്ച് ഉത്രാടത്തിനു മുമ്പ് തിരുവോണത്തോണി സജ്ജമാക്കാനുളള പരിശ്രമത്തിലാണ് ദേവസ്വം അധികൃതർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...