പെരുന്തേനരുവി വൈദ്യുത പദ്ധതിയിൽ ഉദ്പാദനം ആരംഭിച്ചില്ലാ ; 280 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

റാന്നി : പമ്പയില്‍ അനിയന്ത്രിതമായി പ്രളയജലം ഉയര്‍ന്നു കനാലിലും കിണറിലും ചെളി അടിഞ്ഞതും കാരണം നിർത്തിവെക്കേണ്ടി വന്ന പെരുന്തേനരുവി വൈദ്യുത പദ്ധതിയിൽ ഉദ്പാദനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. പെരുമഴയയെത്തുടർന്ന് വെള്ളത്തിന്റെ നില അനിയന്ത്രിതമായതിനെത്തുടർന്ന് ഒരു മാസം മുമ്പാണ് ഉദ്പാദനം നിർത്തേണ്ടി വന്നത്. പദ്ധതിയിൽ ചെളിയടിഞ്ഞതിനെ തുടര്‍ന്ന് വൈദ്യുതി ഉദ്പാദനത്തിനായി കനാൽ വഴി മതിയായ അളവിൽ വെള്ളം പോകാൻ കഴിയാത്ത സ്ഥിതി വന്നിരുന്നു.

എന്നാൽ കംപ്രസർ ഉപയോഗിച്ച് ചെളി വലിച്ചെടുത്ത് കളയാൻ ശ്രമം നടത്തിയിരുന്നു. അത് കുറെയൊക്കെ വിജയിച്ചെങ്കിലും കിഴക്കൻ മേഖലയിലെ അനിയന്ത്രിതമായ മഴ കാരണം വെള്ളത്തിന്റെ നില ഉയരുന്ന സ്ഥിതിയാണ്. ഇതു മൂലം ഈ പ്രവർത്തിയും ഇടക്ക് നിർത്തേണ്ടിവന്നിരുന്നു. ജലനിരപ്പ് കുറെയെങ്കിലും താഴാതെ പൂർണ്ണമായി ചെളി നീക്കം സാധ്യമല്ലാത്ത സ്ഥിതിയാണിപ്പോൾ. വൈദ്യുതി ഉദ്പാദനം നടക്കാത്തതിനെ തുടർന്ന് ജലനിരപ്പു താഴാതെ നിൽക്കുന്നതു മൂലം തൊട്ടു മുകളിലുള്ള കുരുമ്പൻ മൂഴി കോസ് വെയും ഒരു മാസത്തോളമായി മൂടപ്പെട്ട നിലയിലാണ്. ഇതു മൂലം നദിക്ക് അക്കരെയുള്ള 280 ഓളം കുടുംബങ്ങളാണ് ബാഹ്യലോകവുമായി ഒറ്റപ്പെട്ടു പോയിട്ടുള്ളത്.

പെരുന്തേനരുവി 33 കെ.വി സബ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി റാന്നി സബ് സ്റ്റേഷനിലേക്കാണ് നൽകി വന്നത്. റാന്നി സബ് സ്റ്റേഷനിൽ സാങ്കേതിക പ്രശ്നങ്ങളുണ്ടെങ്കിൽ പെരുനാട് സബ് സ്റ്റേഷനിലേക്കും വൈദ്യുതി നൽകാറുണ്ട്. ഇതിനു പുറമെ തദ്ദേശീയമായി നവോദയ, ഇടത്തിക്കാവു, കടുമീൻചിറ ഫീഡറുകളിലേക്കും വൈദ്യുതി നൽകി വന്നിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ജലനിരപ്പു താഴ്ന്ന് ചെളി നീക്കി വൈദ്യുതി ഉദ്പാദനം എന്നത്തേക്ക് പുനരാരംഭിക്കാൻ കഴിയും എന്ന് പറയാൻ കഴിയാത്ത സ്ഥിതിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ...

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം തകര്‍ത്ത് സഹപാഠികള്‍

0
ഇടുക്കി: ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് ഇടുക്കി തൊടുപുഴയില്‍ വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം...

നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍

0
ഡൽഹി: നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ...

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമാണെന്ന്...

0
തിരുവനന്തപുരം: നിലവിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നടപ്പാക്കിയിട്ടുള്ള സ്‌കൂൾ ഉച്ചഭക്ഷണ...