ചാക്യാർ കൂത്തിൽ ജേഷ്ഠന്റെ അനുഗ്രഹത്താൽ സുമിത് തന്നെ ഒന്നാമത്

For full experience, Download our mobile application:
Get it on Google Play

തിരുമൂലപുരം : ഹയർ സെക്കണ്ടറി വിഭാഗം ചക്യാർകൂത്ത് മത്സരത്തിൽ ജേഷ്ഠന്റെ ശിക്ഷണത്തിൽ ഒന്നാം സ്ഥാനത്തിന് അർഹനായതിന്റെ സന്തോഷത്തിൽ ആണ് കൈപ്പട്ടൂർ ജി വി എച്ച് എസ് എസ് പ്ലസ് വൺ വിദ്യാർത്ഥിയായ സുമിത് എസ് ബാബു. കലാക്ഷേത്രത്തിലെ വിദ്യാർത്ഥിയും സഹോദരനുമായ സുനിത് ബാബു ആണ് സുമിത്തിനെ ചക്യാർകൂത്ത് അഭ്യസിപ്പിക്കുന്നത്.സാധാരണ ഗതിയിൽ പഠനം പൂർത്തിയാക്കി ചക്യാർ കൂത്ത് അരങ്ങിൽ എത്തിക്കണമെങ്കിൽ നല്ലൊരു തുക തന്നെ ചിലവാകും. ഈ അവസരത്തിൽ ആണ് സ്വന്തം ജേഷ്ഠൻ പകർന്നു തന്ന ചക്യാർ കൂത്തിലൂടെ സുമിത് കാണികളെ കയ്യിലെടുത്തത്.

ലങ്ക കത്തിക്കാൻ പുറപ്പെട്ട ഹനുമാൻ സ്വാമിയുടെ കഥ “അംഗതന്റെ ലങ്ക പുറപ്പാട് ” എന്ന പേരിലാണ് കൂത്തരംങ്ങിൽ എത്തിച്ചത്. പ്രതീക്ഷിച്ചതിലും അപ്പുറം ആസ്വാദക മനസുകളെ കീഴടക്കാനും കഴിഞ്ഞു എന്ന് സുമിത് പറയുന്നു. ആറ് വയസുമുതൽ ചാക്യാർ കൂത്ത് സുമിത് അഭ്യസിക്കുന്നുണ്ട്.2019 ൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലും എ ഗ്രേഡ് നേടിയിരുന്നു. മല്ലപ്പള്ളി അഞ്ചുരുക്കാട്ട് ചെങ്കല്ലിൽ വീട്ടിൽ ബസ്സ്‌ ജീവനക്കാരനായ സുരേഷ് ബാബുവിന്റെയും മിനിയുടെയും മകനാണ് സുമിത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...