തീരക്കടലിൽ ചാളയെ കാണുന്നില്ല ; മത്സ്യമേഖല പ്രതിസന്ധിയിലാകുമോ?, തൊഴിലാളികൾ ആശങ്കയിൽ

For full experience, Download our mobile application:
Get it on Google Play

തോപ്പുംപടി: ഇക്കുറി ചാള ചതിക്കുമോ എന്നാണ് മത്സ്യമേഖലയുടെ ആശങ്ക. കാലവർഷം തുടങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും തീരക്കടലിൽ പഴയതുപോലെ ചാള കാണുന്നില്ല. കഴിഞ്ഞ അഞ്ചുമാസമായി ചാള ഉൾപ്പെടെ ഉപരിതല മീനുകൾ കുറഞ്ഞുവരുകയാണ്. സംസ്ഥാനത്തിന്റെ മിക്ക പ്രദേശങ്ങളിലും പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വള്ളങ്ങൾ ഇറക്കുന്നില്ല. കേരളത്തിൽ ലഭിക്കുന്ന മത്സ്യത്തിന്റെ 40 ശതമാനവും ചാളയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിതം നിലനിർത്തുന്നതും ഈ മത്സ്യമാണ്. ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന പോഷക പ്രധാനമായ ഇനമെന്ന നിലയിൽ സാധാരണക്കാരുടെ അടുക്കളയിലെ അവിഭാജ്യ ഘടകവുമാണിത്. സാധാരണ മൺസൂൺ കാലത്താണ് ചാള ധാരാളമായി കിട്ടുന്നത്.

ഒരു വർഷം പിടിച്ചെടുക്കുന്ന ചാളയുടെ 60 ശതമാനത്തിലേറെ മൺസൂൺ കാലത്ത് വലയിൽ വീഴും. 2012-ലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ചാള ലഭിച്ചത്. 3,99,000 ടണ്ണായിരുന്നു അന്ന് ഉത്പാദനം. പിന്നീട് അത് താഴേക്കുപോയി. ഓരോ വർഷവും കുറഞ്ഞുവന്നു. 2021-ൽ വെറും 3,298 ടണ്ണായി കുത്തനെ കുറഞ്ഞു. പരമ്പരാഗത വിഭാഗത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടത് അക്കാലത്താണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...