പത്തനംതിട്ട : രാഷ്ട്രീയപരമായി പരിഹാരം കാണേണ്ട പ്രശ്നങ്ങൾ മാത്രം ചർച്ച ചെയ്യുന്നവരല്ല സിപിഎമ്മുകാരെന്നും മതനിരാസത്തിന്റെ പ്രചാരണം കൂടി ഏറ്റെടുത്തവരാണെന്നും മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ പ്രസ്താവിച്ചു. യൂത്ത് ലീഗ് സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പിലെ കർമ്മ പദ്ധതികൾ വിശദീകരിക്കുന്നതിനായി യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചലനം ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ശബരിമലയിൽ യുവതീ പ്രവേശനത്തിനായി വനിതാ മതിലു കെട്ടിയതും വിശ്വാസത്തെ തെരുവുകളിൽ പരിഹസിച്ചതും മത നിഷേധ അജണ്ടയുടെ ഭാഗമാണ്.
മതരഹിത കല്യാണം നടത്തുന്നവരെ പാർട്ടി ഓഫീസുകളിലേക്ക് ആനയിച്ച് ഹാരമണിയിക്കുകയും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെയും മത നിരാസത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. മത വിശ്വാസവും മത ചിഹ്നങ്ങളും ഉയർത്തി പിടിക്കുന്നവരെയും സി.പി.എമ്മിന്റെ ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് പരിഗണിക്കപെടാറില്ല. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത മന്ത്രി വീണാജോർജിനെതിരെ പാർട്ടി സമ്മേളനത്തിൽ പ്രതിഷേധം ഉയർന്നതും മത രഹിത അജണ്ടയുടെ ഉദാഹരണമാണ്. ഭരണഘടന ഉറപ്പു നൽകുന്ന മത സ്വാതന്ത്ര്യവും ന്യൂനപക്ഷ അവകാശങ്ങളും കവരുന്നതിൽ സി പി എമ്മും ബിജെപിയും ഒരേ തരത്തിലാണ് പെരുമാറുന്നത്. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഹനീഫ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ മുഹമ്മദാലി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി നസീർ കാര്യ റ സംഘടനാ റിപ്പോർട്ടിങ്ങ് നടത്തി.
സംസ്ഥാന പ്രവർത്തക സമിതി അംഗം കെ എ മുഹമ്മദ് ആസിഫ് കർമ്മ രേഖ അവതരിപ്പിച്ചു. മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി എം ഹമീദ്. യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എ.എം അലി അസ്ഗർ മാസ്റ്റർ, ജില്ലാ ജനറൽ സെക്രട്ടറി റിയാസ് സലിം മാക്കാർ , നിയാസ് റാവുത്തർ, അഡ്വ : അൻസാരി, ഷാനവാസ് അലിയാർ, എ സഗീർ , അമീർ കോന്നി , റഫീഖ് ചാമക്കല, ഫൈസൽ കാച്ചാനിൽ ,ഷാൻ പുള്ളേലിൽ, മുഹമ്മദ് ഷാഫി, മുഹമ്മദ് സാലിഹ്, നിധിൻ കിഷോർ, സലാം പള്ളിക്കൽ, ഷമീർ അണ്ണാ വീട്, അക്ബർ ബഷീർ, നജീബ് പമ്പാവാലി , ടി.ടി യാസീൻ , അക്ബർ, എം എസ് എഫ് ജില്ലാ പ്രസിഡന്റ് ഫിറോസ് , ജനറൽ സെക്രട്ടറി തൗഫീഖ് കൊച്ചു പറമ്പിൽ , രതീഷ് , അഷ്റഫ്, അൻസിൽ തുടങ്ങിയവർ സംസാരിച്ചു.