Friday, May 9, 2025 9:54 pm

എറണാകുളം ചമ്പക്കര മഹിള മന്ദിരത്തില്‍നിന്ന്​ കാണാതായ യുവതികളില്‍ രണ്ടുപേരെ കോഴിക്കോട്​ ​കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് ​: എറണാകുളം ചമ്പക്കര മഹിള മന്ദിരത്തില്‍നിന്ന്​ കാണാതായ യുവതികളില്‍ രണ്ടുപേരെ കോഴിക്കോട്​ ​കണ്ടെത്തി. മെഡിക്കല്‍ കോളജ്​ പോലീസ്​ സ്​റ്റേഷന്‍ പരിധിയില്‍നിന്നാണ്​ കണ്ടെത്തിയത്. ഇവരില്‍ ഒരാളുടെ സഹോദരിയുടെ ചേവായൂരിലെ വീട്ടില്‍ എത്തുകയായിരുന്നു. സഹോദരിയാണ്​ രണ്ടുപേരെയും മെഡിക്കല്‍ കോളജ്​ സ്​റ്റേഷനില്‍ എത്തിച്ചത്​.

എറണാകുളം സ്വദേശികളായ രണ്ടുപേരെയാണ്​ കണ്ടെത്തിയത്​. ​ഇവരെ കോഴിക്കോട്​ വനിത സ്​റ്റേഷനിലേക്ക്​ മാറ്റി. ചൊവ്വാഴ്​ച മരട്​ പോലീസ്​ എത്തി യുവതികളെ ഏറ്റുവാങ്ങും. കൂ​െടയുള്ള െകാല്‍ക്കത്ത സ്വദേശിയായ പെണ്‍കുട്ടി ബംഗളൂരിലേക്ക്​​ പോയതായാണ്​ വിവരം.

കടവന്ത്ര  പോലീസ് സ്​റ്റേഷനില്‍ രജിസ്​റ്റര്‍ ചെയ്ത കേസില്‍ മഹിള മന്ദിരത്തിലെത്തിയ ​െകാല്‍ക്കത്ത സ്വദേശിനിയും സംരക്ഷിക്കാനാളില്ലാത്തതിനാല്‍ സാമൂഹിക നീതി വകുപ്പ് മഹിള മന്ദിരത്തിലെത്തിച്ച എറണാകുളം സ്വദേശികളായ രണ്ടുപേരുമാണ് രക്ഷപ്പെട്ടത്. തിങ്കളാഴ്​ച പുലര്‍ച്ച മൂന്നിന്​ ശേഷം മഹിള മന്ദിരത്തി‍െന്‍റ രണ്ടാംനിലയില്‍നിന്ന് ഇരുമ്പുദണ്ഡില്‍ സാരി ചുറ്റിയാണ്​ മൂവരും താഴേക്ക​ിറങ്ങി പുറത്തേക്കു​ കടന്നത്​.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പട്ടാമ്പിയിൽ സിപിഐ -സേവ് സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം

0
പാലക്കാട്: പട്ടാമ്പിയിൽ സിപിഐ -സേവ് സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം. സേവ്...

ഇന്ത്യ പാക് സംഘർഷ സാഹചര്യത്തിൽ ആരോ​ഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോ​ഗസ്ഥരുടെയും അവധികൾ സർക്കാർ റദ്ദാക്കി

0
ദില്ലി: ഇന്ത്യ പാക് സംഘർഷ സാഹചര്യത്തിൽ ആരോ​ഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോ​ഗസ്ഥരുടെയും...

രാജസ്ഥാനിലെ ജയ്‌സാൽമീരില്‍ സുരക്ഷാ ജാഗ്രതയുടെ ഭാഗമായി സമ്പൂര്‍ണ ‘ബ്ലാക്കൗട്ട്

0
ജയ്‌സാൽമീർ: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം മൂര്‍ഛിച്ചിരിക്കേ രാജസ്ഥാനിലെ ജയ്‌സാൽമീരില്‍ സുരക്ഷാ ജാഗ്രതയുടെ ഭാഗമായി...

ഉറിയില്‍ ശക്തമായ ഷെല്ലാക്രമണവുമായി പാകിസ്ഥാൻ : ഇന്ത്യ ശക്തമായി തിരിച്ചടിച്ചു

0
ജമ്മുകശ്മീർ: വീണ്ടും പ്രകോപനവുമായി പാകിസ്താന്‍. ഉറിയില്‍ ശക്തമായ ഷെല്ലാക്രമണമുണ്ടായി. ഇന്ത്യ ശക്തമായി...