പോക്‌സോ കേസില്‍ പ്രതി ; സി.പി.എം പഞ്ചായത്ത് അംഗം രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

കല്ലമ്പലം : പോക്സോ കേസിൽ പ്രതിയായ നാവായിക്കുളം പഞ്ചായത്തംഗം സഫറുള്ള രാജിവെച്ചു. നാലാം വാർഡായ മരുതിക്കുന്നിലെ സി.പി.എം അംഗമാണ് സഫറുള്ള. ഇതോടെ വാർഡിൽ ഉപതിരഞ്ഞെടുപ്പു വേണ്ടിവരും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ സഫറുള്ള രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ കോൺഗ്രസും ബി.ജെ.പിയും സമരപരിപാടികൾ സംഘടിപ്പിച്ചിരുന്നു.

ഇരുപത്തിരണ്ട് വാർഡുകളുള്ള നാവായിക്കുളം പഞ്ചായത്തിൽ ഭരണകക്ഷിയായ സി.പി.എമ്മിന് ഒന്‍പത് അംഗങ്ങളാണ് ഉണ്ടായിരുന്നത്. സഫറുള്ളയുടെ രാജിയോടെ അത് എട്ടായി ചുരുങ്ങി. അഞ്ചാം വാർഡായ മുക്കടയിൽ സി.പി.എം അംഗം നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതുസംബന്ധിച്ച് പ്രതിപക്ഷം നൽകിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന് എട്ടംഗങ്ങളാണുള്ളത്. ബി.ജെ.പി.ക്ക് അഞ്ചംഗങ്ങളാണുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...

പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം

0
പുന്നമൂട്: പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം. നേമം പോലീസ്...

ഓണക്കാലത്ത് സജീവമായി സ്പാകൾ കേന്ദ്രീച്ചുള്ള ലഹരിവില്പന സംഘം

0
തളിപ്പുഴ: സമൂഹത്തിന് വിപത്തായ ലഹരിയെ പലവിധേനയും പോലീസും ഗവണ്മെന്റും ചേർന്ന്...