ഷീറ്റുകള്‍ കിട്ടാനില്ല ; ചമ്രവട്ടം റെഗുലേറ്റര്‍ ചോര്‍ച്ച അടയ്ക്കല്‍ നിര്‍ത്തിവെയ്ക്കാന്‍ സാധ്യത

For full experience, Download our mobile application:
Get it on Google Play

ചമ്രവട്ടം : ഏറെ വിവാദം സൃഷ്ടിച്ച ചമ്രവട്ടം റെഗുലേറ്റര്‍ ചോര്‍ച്ച അടയ്ക്കല്‍ വീണ്ടും താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സാധ്യത. ചോര്‍ച്ച അടയ്ക്കല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ ഷീറ്റുകള്‍ ലഭ്യമാകാത്തതാണ് ജോലി പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധിതരാക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്ത് നിന്നുമാണ് ഷീറ്റുകള്‍ കേരളത്തിലേക്ക് എത്തിക്കുന്നത്.

ചമ്രവട്ടം റഗുലേറ്ററിലെ ചോര്‍ച്ചയടയ്ക്കാന്‍ ഇനിയും 600ലേറെ ഷീറ്റ് പൈലുകള്‍ വേണം. ഇതുവരെ ആകെ 437 ഷീറ്റുകള്‍ ആണ് ഇവിടെ എത്തിച്ചിട്ടുള്ളത്. ഇതില്‍ 230 ഷീറ്റുകള്‍ ഇതുവരെ അടിച്ചു താഴ്ത്തിയിട്ടുണ്ട്. ബാക്കി പ്രവര്‍ത്തികള്‍ക്കായുള്ള ഷീറ്റുകള്‍ ഉടന്‍ എത്തിച്ചിട്ടില്ലെങ്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ താല്‍ക്കാലികമായി നിര്‍ത്തി വെക്കേണ്ടി വരും.

വിദേശത്ത് നിന്നുമാണ് നിലവില്‍ ഷീറ്റുകള്‍ കേരളത്തിലെത്തേണ്ടത്. ഇതിനായി ഏകദേശം ആറ് കോടിയോളം രൂപ അഡ്വാന്‍സ് തുക കെട്ടി വയ്‌ക്കേണ്ടതുണ്ട്. ഈ തുക കെട്ടി വക്കണമെങ്കില്‍ ഇതുവരെ ചെയ്ത പ്രവൃത്തിയുടെ ബില്‍ തുക പാസാക്കി ലഭിക്കണം. എന്നാല്‍ കോണ്‍ക്രീറ്റ് ജോലികള്‍ കൂടി പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഈ തുക അനുവദിച്ച് നല്‍കൂ എന്ന നിലപാടിലാണ് ജലസേചന വകുപ്പ്.

12 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ഇതുവരെ നടന്നിട്ടുള്ളത്. ഇതിന് പുറമെ യുദ്ധ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ചുരുങ്ങിയത് രണ്ടു മാസമെങ്കിലും കാലതാമസം വരും ഷീറ്റുകള്‍ കേരളത്തിലെത്താന്‍. ഈ സാഹചര്യത്തില്‍ കോണ്‍ക്രീറ്റ് വര്‍ക്ക് ഉടന്‍ ആരംഭിക്കാനാണ് കരാര്‍ കമ്പനിയുടെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നി കല്ലേലിയില്‍ ജനവാസമേഖലയില്‍ പകലും രാത്രിയിലും കാട്ടാനകള്‍

0
കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിയില്‍ ജനവാസ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പ്രദേശവാസികളെ...

സുനിൽ ടീച്ചര്‍ നിർമ്മിച്ച് നൽകിയ “സ്നേഹഭവനത്തിലെ “അംഗങ്ങളുടെ കുടുംബ സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിർമ്മിച്ച് നൽകിയ പത്തനംതിട്ട, കൊല്ലം...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

0
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു....