ഡല്‍ഹി : സൈനികരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ക്ലോണ്‍ ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് സിആര്‍പിഎഫ് മുന്നറിയിപ്പ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൈനികരില്‍ നിന്ന് ചോര്‍ത്താനായി ശത്രു രാജ്യങ്ങളുടെ ശ്രമമാണിതെന്നും സൈനികര്‍ ശ്രദ്ധയോടെ ഫേസ്ബുക്ക് കൈകാര്യം ചെയ്യണമെന്നും സിആര്‍പിഎഫ് നിര്‍ദ്ദേശം നല്‍കി.
ഇത് സംബന്ധിച്ച് ജമ്മു കശ്മീര്‍ ഉള്‍പ്പെടെയുള്ള തീവ്ര സുരക്ഷാ പ്രദേശങ്ങളില്‍ ജോലി നോക്കുന്ന സൈനികര്‍ക്ക് സിആര്‍പിഎഫ് കത്തയച്ചു. ഫേസ്ബുക്ക് ക്ലോണിംഗ് എന്താണെന്നും അത് ഒഴിവാക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഒരു വീഡിയോയും സിആര്‍പിഎഫ് സമൂഹമാധ്യമങ്ങളില്‍ പുറത്തിറക്കിയിട്ടുണ്ട്. അതേസമയം തങ്ങളുടെ അക്കൗണ്ടുകള്‍ ക്ലോണ്‍ ചെയ്യപ്പെട്ടതായി നിരവധി സൈനികരില്‍ നിന്നും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ഒരു ഉന്നത സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.