ചന്ദനപ്പള്ളി : പരിസ്ഥിതി ദിനത്തില്‍ ചന്ദനപള്ളിയില്‍ വാകമര മുത്തശിക്ക് നാടിന്റെ ആദരം. മരത്തിന് ചുറ്റും തൈകള്‍ നട്ടും പുഷ്പാര്‍ച്ചന, കവിത ആലാപനം എന്നിവ നടത്തിയുമായിരുന്നു ആദരിക്കല്‍. കേരള പരിസ്ഥിതി സംരക്ഷണ ഹരിതവേദി, സാന്‍ ജോര്‍ജിയന്‍ ചാരിറ്റബിള്‍ സൊസൈറ്റി, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു.
എ. സുസ്ലോവ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ. വിജയന്‍ നായര്‍, ശ്രീജിത്ത് ഭാനുദേവ്, കെ.ജി ജോയി കുട്ടി, അപ്പുകുട്ടന്‍ മംഗലശേരില്‍, ജോണ്‍സണ്‍ കൊന്നയില്‍, ബാബുജി ജോര്‍ജ്, അനില്‍ ചന്ദ്രശേഖര്‍, പി. എസ്. തങ്കച്ചന്‍, ഏഴംകുളം വിജയകുമാര്‍, വില്‍സണ്‍ പാലവിള എന്നിവര്‍ പങ്കെടുത്തു.
പരിസ്ഥിതി ദിനത്തില്‍ ചന്ദനപള്ളിയിലെ വാകമര മുത്തശിക്ക് നാടിന്റെ ആദരം
RECENT NEWS
Advertisment