Friday, May 17, 2024 3:13 pm

ജാമ്യ വ്യവസ്ഥയില്‍ ഇളവ് ; ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹിയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഡൽഹിയിലത്തി. നേരത്തെ ഏർപ്പെടുത്തിയ വിലക്ക് കോടതി നീക്കിയതോടെ ഡൽഹിയിലെത്തിയ ആസാദ് ആദ്യമെത്തിയത് പൗരത്വ വിരുദ്ധ പ്രക്ഷോഭം തുടങ്ങിയ ജാമിഅ മില്ലിയ സർവകലാശാലയിലും സമരം തുടരുന്ന ഷാഹിൻ ബാഗിലെ സമരപന്തലിലുമാണ്. ഷാഹിൻ ബാഗ് മാതൃകയിൽ ആയിരക്കണക്കിന് സമരപന്തലുകൾ രാജ്യത്തുടനീളം തീർക്കുമെന്ന് ചന്ദ്രശേഖർ ആസാദ് പറഞ്ഞു.

നേരത്തെ കടുത്ത ഉപാധികളോടെയാണ് ഡല്‍ഹി കോടതി ആസാദിന് ജാമ്യം അനുവദിച്ചിരുന്നത്. ചന്ദ്രശേഖര്‍ ആസാദിനെ കഴിഞ്ഞ ഡിസംബര്‍ 21ന് ഡല്‍ഹിയില്‍ നടന്ന സമരത്തിനിടയില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുപത്താറു ദിവസങ്ങള്‍ക്ക് ശേഷമാണ് കോടതി ആസാദിന് ജാമ്യം അനുവദിച്ചത്. 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹി വിടണമെന്ന ഉപാധിയിലാണ് ‌ഡല്‍ഹി കോടതി ബുധനാഴ്ച അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ഈ ഉപാധിയില്‍ ഇളവ് നല്‍കണം എന്നാവശ്യപ്പെട്ട് ചന്ദ്രശേഖര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ആസാദിന് ഡല്‍ഹിയില്‍ പ്രവേശിക്കാമെന്ന് കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് പ്രഖ്യാപിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പമ്പ ത്രിവേണി ക്ലോക്ക് റൂമില്‍ തീര്‍ഥാടകരുടെ കൈയ്യിൽ നിന്ന് ഇരട്ടി തുക ഈടാക്കുന്നതില്‍ പരാതി

0
ശബരിമല : പമ്പ ത്രിവേണിയിലെ ക്ലോക്ക് റൂമിൽ തീര്‍ഥാടകര്‍  കൈയ്യിൽ നിന്ന്...

അഞ്ചുവയസുകാരന് മരുന്ന് മാറി നല്‍കി ; ഫാര്‍മസിസ്റ്റിനെതിരെ അന്വേഷണം

0
തൃശൂര്‍: തൃശ്ശൂരില്‍ അഞ്ച് വയസുകാരന് മരുന്ന് മാറിനല്‍കിയെന്ന പരാതിയില്‍ ഡെപ്യൂട്ടി ഡിഎംഒ...

പുതമൺ പാലത്തിൻ്റെയും താൽക്കാലിക പാലത്തിൻ്റേയും സ്ഥിതി മോശമായി വരുന്നതായി ആരോപണം

0
റാന്നി : ബ്ലോക്കുപടി - കോഴഞ്ചേരി റൂട്ടിലെ പുതമൺ പാലത്തിൻ്റെയും താൽക്കാലിക...

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു

0
തൃശ്ശൂർ: തളിക്കുളത്ത് കടന്നലിന്‍റെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു.തളിക്കുളം സ്വദേശി...