കോട്ടയം : ഡി.സി.സി അധ്യക്ഷന്മാരുടെ പട്ടികയില്‍ ആരുടെയും പേരുകള്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ചാണ്ടി ഉമ്മന്‍. ആര്‍ക്കും പദവി വാങ്ങി നല്‍കാന്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ചാണ്ടി ഉമ്മന്‍റെ പ്രതികരണം
തന്നെ വിവാദത്തിലേക്ക് വലിച്ചിഴക്കാന്‍ കഴിഞ്ഞ കുറെ കാലങ്ങളായി ശ്രമം നടക്കുന്നുണ്ട്. കോട്ടയത്തെ ഡി.സി.സി പ്രസിഡന്‍റിനെ തീരുമാനിക്കാനാണ് ഡല്‍ഹിയില്‍ ചെന്നതെന്ന വാര്‍ത്ത തികച്ചും വ്യാജമാണ്. ഇത്തരം സമീപനങ്ങളില്‍ നിന്ന് മാധ്യമ സുഹൃത്തുക്കള്‍ പിന്മാറണമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
അതേസമയം, ഡി.സി.സി അധ്യക്ഷന്‍മാരെ നിശ്ചിയിക്കാനുള്ള ചര്‍ച്ച അപൂര്‍ണമായിരുന്നുവെന്ന് ഇന്നും ഉമ്മന്‍ചാണ്ടി തുറന്നടിച്ചു. ഡയറി ഉയര്‍ത്തികാട്ടിയതിലെ അതൃപ്തിയും ഉമ്മന്‍ചാണ്ടി പരസ്യമാക്കി. സുധാകരനെ വിമര്‍ശിച്ച് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസനും രംഗത്ത് വന്നിരുന്നു. പരസ്യ പ്രസ്താവന ഭൂഷണമോയെന്ന് മുതിര്‍ന്ന നേതാക്കള്‍ ആലോചിക്കണമെന്നായിരുന്നു കെ.സുധാകരന്‍റെ മറുപടി.