പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ നന്ദി അറിയിക്കാൻ തിരുവനന്തപുരത്തേക്ക് യാത്ര നടത്താൻ ചാണ്ടി ഉമ്മൻ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ നന്ദി അറിയിക്കാൻ തിരുവനന്തപുരത്തേക്ക് യാത്ര നടത്താൻ നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ. നാളെ പുതുപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര നടത്തും. ചാണ്ടി ഉമ്മന് മന്ത്രിസ്ഥാനം നൽകാത്തതിൽ വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് യാത്ര. വിവിധ ഇടങ്ങളിൽ സ്വീകരണങ്ങൾ ഉണ്ടാകുമെന്നും വിവരം. എംസി റോഡിലൂടെയാണ് യാത്ര നിശ്ചയിച്ചിട്ടുള്ളത്. ഉമ്മൻചാണ്ടിയുടെ കല്ലറയിൽ നിന്നുമാണ് യാത്ര ആരംഭിക്കുക. വിഡി സതീശൻ മന്ത്രിസഭയിൽ സ്ഥാനം ഉറപ്പിച്ച യുവ എംഎൽഎ ആയിരുന്നു പുതുപ്പള്ളിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചാണ്ടി ഉമ്മൻ. യുവ പ്രാതിനിധ്യം, ഓർത്തഡോക്സ് സഭയുടെ പിന്തുണ, ഒപ്പം ഉമ്മൻചാണ്ടി ഫാക്ടർ എന്നിവയായിരുന്നു ചാണ്ടി ഉമ്മന് മന്ത്രിപദം ഉറപ്പിച്ച ഘടകങ്ങൾ.

എന്നാൽ മന്ത്രിമാരെ തീരുമാനിച്ച,ഒടുവിലത്തെ സമവായ നീക്കങ്ങളിൽ ചാണ്ടി ഉമ്മൻ പുറത്തായി. ചാണ്ടി ഉമ്മന് മന്ത്രിസ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലാണ് എ ഗ്രൂപ്പ്. കെസി വേണുഗോപാൽ ദീപാ ദാസ് മുൻഷി എന്നിവരെ,ബെന്നി ബഹനാൻ എംപിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ് നേതാക്കൾ കണ്ട് അതൃപ്തി അറിയിച്ചു. രാഹുൽ ഗാന്ധിയോടും സോണിയ ഗാന്ധിയോടും ഫോണിൽ അതൃപ്തി അറിയിച്ച എ ഗ്രൂപ്പ് നേതാക്കൾ, ഇവരെ നേരിൽ കാണാൻ അനുമതി തേടി. ചാണ്ടി ഉമ്മനെ അവസാന നിമിഷം വരെ മന്ത്രിസഭയിലേക്ക് പരിഗണിച്ചിട്ടും ഒടുവിൽ തഴഞ്ഞത് ഉമ്മൻചാണ്ടിയോടുള്ള അവഹേളനമെന്നാണ് എ ഗ്രൂപ്പിന്റെ വിമർശനം. എ കെ ആൻറണിയും എഐസിസി നേതൃത്വത്തെ അതൃപ്തി അറിയിച്ചതായാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി : സംയുക്ത പ്രസ്താവനയിൽ 10 വിശാല തീരുമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് സൂചന

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ പത്ത് വിശാല തീരുമാനങ്ങൾ...

നേപ്പാളിലെ പ്രളയ ദുരന്തം ; മരണം 1,385 ആയി

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,385 ആയി. ദുരിതബാധിത പ്രദേശങ്ങളില്‍...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; ഇന്നലെയും വൈദ്യുതി നിയന്ത്രിക്കപ്പെട്ടു

0
കോഴിക്കോട്: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു. ഇന്നലെയും പവര്‍കട്ട് ഉണ്ടായിരുന്നു. സ്വയം...

മാസപ്പടി കേസ് ; എജി തിങ്കളാഴ്ച സര്‍ക്കാരിന് നിയമോപദേശം നല്‍കും

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ എജി തിങ്കളാഴ്ചയോടെ സര്‍ക്കാരിന് നിയമോപദേശം നല്‍കും. അമേരിക്കയിലുള്ള...