തെരുവ് നായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നവർക്ക് 10,000 രൂപ പിഴ ചുമത്താൻ ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ

For full experience, Download our mobile application:
Get it on Google Play

ചണ്ഡീഗഡ്: തെരുവ് നായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നവർക്ക് 10,000 രൂപ പിഴ ചുമത്താൻ ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ (എംസി) നിർദ്ദേശിച്ചു. ദില്ലി എൻസിആറിൽ തെരുവ് നായകൾക്കെതിരായ നിയമങ്ങൾ സുപ്രീം കോടതി കർശനമാക്കിയതിന് പിന്നാലെയാണ് ഈ പുതിയ നടപടി. പുതുതായി തയ്യാറാക്കിയ പെറ്റ് ആൻഡ് കമ്മ്യൂണിറ്റി ഡോഗ്സ് ബൈലോസ് 2025 പ്രകാരം, ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ നായകൾക്ക് ഭക്ഷണം നൽകാനുള്ള സ്ഥലങ്ങൾ നഗരത്തിലുടനീളം കണ്ടെത്തിയിട്ടുണ്ട്. ഇതിനകം 60 സ്ഥലങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തി കഴിഞ്ഞു. ഈ സ്ഥലങ്ങളിൽ അല്ലാതെ തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നവരെ ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ പിഴ ഈടാക്കും.

കേന്ദ്രഭരണ പ്രദേശത്തിന്‍റെ ഭരണകൂടം ഈ നിയമം വിജ്ഞാപനം ചെയ്താൽ ഇത് പ്രാബല്യത്തിൽ വരും. പുതിയ നിയമമനുസരിച്ച്, റെസിഡന്‍റ് വെൽഫെയർ അസോസിയേഷനുകളും (RWAs) മാർക്കറ്റ് വെൽഫെയർ അസോസിയേഷനുകളും (MWAs) അതത് സ്ഥലങ്ങളിൽ തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നതിനുള്ള ഉചിതമായ സ്ഥലങ്ങളും സമയവും രേഖപ്പെടുത്താൻ ബാധ്യസ്ഥരാണ്. ഇതിനായി അവർക്ക് പ്രാദേശികമായി നായകൾക്ക് ഭക്ഷണം നൽകുന്നവരുമായും പ്രദേശത്തെ കൗൺസിലറുമായും, എംസി രജിസ്ട്രേഷൻ അതോറിറ്റിയുമായും കൂടിയാലോചിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എടിഎഫ് വില വർദ്ധനവ് വിമാന സർവീസുകളെ ബാധിക്കും; ആകാശയാത്രകൾ ഇനി കൂടുതൽ ചെലവേറിയതാകും

0
ന്യൂഡല്‍ഹി:വിമാന ഇന്ധനവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ന് സെപ്തംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍...

കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ മാണി സി കാപ്പന് ഒരു വർഷം...

0
മുംബൈ: കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ പാലാ എംഎൽഎ...

കെ കെ രമയെ അധിക്ഷേപിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍ കുമാറിന്റെ...

0
വടകര: വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെ കെ രമയെ അധിക്ഷേപിച്ച്...

മുണ്ടംവേലി പിആന്റ് ‌ടി ഫ്ലാറ്റ് സമുച്ചയത്തിന്റെ ശോചനീയാവസ്ഥയിൽ ജിസിഡിഎ സെക്രട്ടറിയോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ...

0
കൊച്ചി: മുണ്ടംവേലി പിആന്റ് ‌ടി ഫ്ലാറ്റ് സമുച്ചയത്തിന്റെ ശോചനീയാവസ്ഥയിൽ ജിസിഡിഎ സെക്രട്ടറിയോട്...