പ്രതിഷേധത്തിന് തീരുമാനം എടുത്തിട്ടില്ല ; സതീശനെതിരായ പ്രതിഷേധത്തെ തള്ളി ചന്ദ്രശേഖരന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ചങ്ങനാശ്ശേരിയിലെ വി.ഡി സതീശനെതിരായ പ്രതിഷേധത്തെ തള്ളി ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖരന്‍. പ്രതിഷേധത്തിന് തീരുമാനം എടുത്തിട്ടില്ലെന്നും വികാര പ്രകടനങ്ങളുടെ സമയമല്ലെന്നും വിവേകത്തോടെ പ്രവർത്തിക്കണമെന്നും ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. സതീശന്‍ ഉയര്‍ന്ന തലത്തില്‍ നിന്ന് നടത്തിയ പ്രസ്താവനയാകാം. ഐഎൻടിയുസി കോൺഗ്രസിന്റെ അവിഭാജ്യഘടകമാണെന്ന് കോൺഗ്രസ് അഖിലേന്ത്യ നേതൃത്വം തന്നെ വ്യക്തമാക്കയിട്ടുണ്ട്. ഐഎന്‍ടിയുസിയെ പാര്‍ട്ടി കൂടുതല്‍ ഉപയോഗപ്പെടുത്തണമെന്നാണ് ആഗ്രഹം. കോൺഗ്രസിന് ജീവിതം സമ‍ർപ്പിച്ച് നിൽക്കുന്നവരാണ് ഐഎൻടിയുസിയെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന സതീശന്റെ പരാമര്‍ശത്തിനെതിരെയാണ് തൊഴിലാളികള്‍ ഇന്ന് തെരുവില്‍ ഇറങ്ങിയത്. തൊഴിലാളി സംഘടനകൾ നടത്തിയ മാർച്ചിനെക്കുറിച്ച് പ്രതികരിക്കവേയായിരുന്നു സതീശൻ ഐഎന്‍ടിയുസിയെ തള്ളിപ്പറഞ്ഞത്. ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ല, മറിച്ച് ചേർന്ന് പ്രവർത്തിക്കുന്ന സംഘടനയാണെന്നായിരുന്നു സതീശന്റെ പരാമര്‍ശം. സതീശന്‍ പ്രസ്താവന പിന്‍വലിക്കണമെന്ന് ഐഎന്‍ടിയുസി വര്‍ക്കിംഗ് കമ്മിറ്റി അംഗം പി.പി തോമസ് ആവശ്യപ്പെട്ടു. ഇക്കാലമത്രയും ഐഎന്‍ടിയുസി കോണ്‍ഗ്രസിനൊപ്പമാണ്. സതീശന്‍ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാവില്ലെന്നും പി.പി തോമസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...