ഡൽഹി: രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 പേടകത്തിന്റെ ഭ്രമണപഥം ഇന്നും ഉയർത്തും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഭ്രമണപഥം ഉയർത്തുക. ദീർഘ വൃത്താകൃതിയിൽ ഭൂമിയിൽ നിന്ന് 41,603 കിലോമീറ്റർ അകലെയും, 226 കിലോമീറ്റർ അടുത്തും വരുന്ന ഭ്രമണ പഥത്തിലൂടെയാണ് നിലവിൽ ചന്ദ്രയാൻ ഭൂമിയെ വലം വയ്ക്കുന്നത്. 15 മണിക്കൂറാണ് ഒരുതവണ ഭൂമിയെ ചുറ്റാൻ എടുക്കുന്ന സമയം. പേടകത്തിലെ ഇന്ധനം നിശ്ചിത അളവിൽ ജ്വലിപ്പിച്ചതിനുശേഷമാണ് ഭ്രമണപഥം ഉയർത്തുക.
ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രിക് കേന്ദ്രത്തിൽ നിന്നാണ് ഭ്രമണപഥം ഉയർത്തുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ നടക്കുന്നത്. നിലവിൽ, രണ്ട് തവണയാണ് ഭ്രമണപഥം ഉയർത്തിയത്. ഈ രണ്ട് ഘട്ടങ്ങളും വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ട്. ഇനി ഈ മാസം 20, 25 തീയതികളിലാണ് ഭ്രമണപഥം വീണ്ടും ഉയർത്തുന്നത്. ഭൂമിയിൽ നിന്ന് പരമാവധി ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിച്ചശേഷം ഓഗസ്റ്റ് ഒന്നോടെ ചന്ദ്രയാൻ 3 പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തുന്നതാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-





























