മറയൂര്‍ : കാന്തല്ലൂര്‍ പാളപ്പെട്ടി ആദിവാസി കോളനിയിലെ ചന്ദ്രികയെന്ന യുവതിയുടെ കൊലപാതകത്തെക്കുറിച്ച് തമിഴ്നാട് ക്യൂ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. കേരള-തമിഴ്നാട് അതിര്‍ത്തിയിലാണ് പാളപ്പെട്ടിയെന്നതിനാലാണ് ക്യൂ ബ്രാഞ്ച് അന്വേഷണം നടത്തുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച നാടന്‍ തോക്കിന്റെ ഉറവിടം തേടി മറയൂര്‍ പോലീസും അന്വേഷണം തുടങ്ങി. പത്തിലധികം ആദിവാസി ഗ്രാമങ്ങളാണ് ഇരുസംസ്ഥാന അതിര്‍ത്തികളിലായിട്ടുള്ളത്. ചില കുടികളില്‍ വ്യാപകമായി തോക്ക് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളുമുണ്ട്.
മൃഗവേട്ടയ്ക്കും ചന്ദനക്കടത്തിനും കഞ്ചാവ് കൃഷിക്കും വേണ്ടിയാണിത്. ദേവികുളം ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ടാം പ്രതി മണികണ്ഠനെയും തിരുവഞ്ചൂര്‍ ജുവനൈല്‍ ഹോമില്‍ കഴിയുന്ന ഒന്നും മൂന്നും കൗമാരക്കാരായ പ്രതികളെയും കോടതി അപേക്ഷ നല്‍കി കസ്റ്റഡിയില്‍ വാങ്ങാന്‍ ഒരുങ്ങുകയാണ് മറയൂര്‍ പോലീസ്.