ആലപ്പുഴ: ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ സമയത്തിൽ നാളെ മുതൽ മാറ്റം. ഉച്ച 2.50ന് ആലപ്പുഴയിൽനിന്ന് പുറപ്പെട്ട് രാത്രി 11.10ന് കണ്ണൂരിലെത്തുന്ന 16307 ട്രെയിനിന്റെ സമയത്തിലാണ് മാറ്റം. ഞായറാഴ്ച മുതൽ ഈ ട്രെയിൻ ആലപ്പുഴയിൽ നിന്ന് ഒരു മണിക്കൂർ വൈകി 3.50നായിരിക്കും പുറപ്പെടുക. എറണാകുളത്ത് 3.50ന് എത്തിയിരുന്ന ട്രെയിൻ ഇനി 5.20നാണ് എത്തുക. ഷൊർണൂരിൽ 7.47 ആണ് പുതുക്കിയ സമയം. നേരത്തെ 7.12നായിരുന്നു എത്തിയിരുന്നത്.
പുതുക്കിയ സമയം: ആലപ്പുഴ (15.50), ചേർത്തല (16.10), തുറവൂർ (16.21), എറണാകുളം ജംഗ്ഷൻ (17.20), എറണാകുളം ടൌൺ (17.33), ആലുവ (17.56), അങ്കമാലി (18.10), ചാലക്കുടി (18.25), ഇരിഞ്ഞാലക്കുട (18.34) , പുതുക്കാട് (18.47), തൃശ്ശൂർ (19.02), വടക്കാഞ്ചേരി (19.24), ഷൊർണ്ണൂർ (19.47), പട്ടാമ്പി (20.04), കുറ്റിപ്പുറം (20.10), തിരുന്നവായ (20.19), തിരൂർ (20.29), താനൂർ (20.38), പരപ്പനങ്ങാടി (20.45), ഫറൂക് (20.59), കോഴിക്കോട് (21.13), കൊയിലാണ്ടി (21.38), വടകര (21.59), മാഹി (22.11), തലശേരി(22.23), കണ്ണൂര്‍ (00.05). എന്നാൽ കണ്ണൂരിൽ നിന്ന് രാവിലെ പുറപ്പെടുന്ന കണ്ണൂർ- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ സമയത്തിൽ മാറ്റമില്ല.