ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് സമയത്തിൽ നാളെ മുതൽ മാറ്റം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ സമയത്തിൽ നാളെ മുതൽ മാറ്റം. ഉച്ച 2.50ന് ആലപ്പുഴയിൽനിന്ന് പുറപ്പെട്ട് രാത്രി 11.10ന് കണ്ണൂരിലെത്തുന്ന 16307 ട്രെയിനിന്റെ സമയത്തിലാണ് മാറ്റം. ഞായറാഴ്ച മുതൽ ഈ ട്രെയിൻ ആലപ്പുഴയിൽ നിന്ന് ഒരു മണിക്കൂർ വൈകി 3.50നായിരിക്കും പുറപ്പെടുക. എറണാകുളത്ത് 3.50ന് എത്തിയിരുന്ന ട്രെയിൻ ഇനി 5.20നാണ് എത്തുക. ഷൊർണൂരിൽ 7.47 ആണ് പുതുക്കിയ സമയം. നേരത്തെ 7.12നായിരുന്നു എത്തിയിരുന്നത്.

പുതുക്കിയ സമയം: ആലപ്പുഴ (15.50), ചേർത്തല (16.10), തുറവൂർ (16.21), എറണാകുളം ജംഗ്ഷൻ (17.20), എറണാകുളം ടൌൺ (17.33), ആലുവ (17.56), അങ്കമാലി (18.10), ചാലക്കുടി (18.25), ഇരിഞ്ഞാലക്കുട (18.34) , പുതുക്കാട് (18.47), തൃശ്ശൂർ (19.02), വടക്കാഞ്ചേരി (19.24), ഷൊർണ്ണൂർ (19.47), പട്ടാമ്പി (20.04), കുറ്റിപ്പുറം (20.10), തിരുന്നവായ (20.19), തിരൂർ (20.29), താനൂർ‌ (20.38), പരപ്പനങ്ങാടി (20.45), ഫറൂക് (20.59), കോഴിക്കോട് (21.13), കൊയിലാണ്ടി (21.38), വടകര (21.59), മാഹി (22.11), തലശേരി(22.23), കണ്ണൂര്‍ (00.05). എന്നാൽ കണ്ണൂരിൽ നിന്ന് രാവിലെ പുറപ്പെടുന്ന കണ്ണൂർ- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ സമയത്തിൽ മാറ്റമില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...