മാവേലിക്കര: വഴിചോദിക്കാനെന്ന വ്യാജേന ബൈക്കിലെത്തിയ ആള്‍ വീട്ടമ്മയുടെ മാല കവര്‍ന്നു. കൊറ്റാര്‍കാവ് തോപ്പില്‍ ബ്ലൂബെല്‍ ഹൗസില്‍ ബഞ്ചമിന്റെ ഭാര്യ സാറാമ്മ ഐസക്കിന്റെ (69) മൂന്ന് പവന്‍ വരുന്ന മാലയാണ് ബൈക്കിലെത്തിയ ആള്‍ പൊട്ടിച്ചെടുത്തത്.
ഇന്നലെ രാവിലെ പത്തരയോടെ പഴയ എസ്ഡിഎ സ്കൂളിനു സമീപമാണു സംഭവം. പാല്‍ വാങ്ങി വീട്ടിലേക്കു പോവുകയായിരുന്ന സാറാമ്മയുടെ സമീപമെത്തിയ യുവാവ് ഒരു വിലാസം ചോദിച്ച ശേഷം മാല പൊട്ടിച്ചു കടക്കുകയായിരുന്നു.