തിരുവല്ല : തിരുവല്ലയുടെ ഗതകാല പ്രൗഡിയുടെ പ്രതീകമായിരുന്നു ചന്തക്കടവ്. ‘വ്യാളികളുടെ താഴ്‌വാരം’ എന്ന് അർഥം വരുന്ന ഡ്രാഗൺവാലി വാട്ടർ പാർക്ക് പ്രവർത്തനരഹിതമായിട്ട് 2 പതിറ്റാണ്ട്. ഉദ്ഘാടനം കഴിഞ്ഞശേഷം 2 മാസം മാത്രമാണ് ടൂറിസം പദ്ധതിയുടെ ഈ വാട്ടര്‍ പാര്‍ക്ക് പ്രവര്‍ത്തിച്ചത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വാട്ടർ ടൂറിസം പദ്ധതിക്കായി ലക്ഷങ്ങൾ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം ഇപ്പോൾ സാമൂഹിക വിരുദ്ധരുടെയും , മദ്യ–ലഹരി മാഫിയയുടെയും നിയന്ത്രണത്തിലാണ്.
ശൗചാലയങ്ങളുടെ കതകുകളും ജനാലകളും സാമൂഹിക വിരുദ്ധർ തകർത്തു. നാട്ടുകാർക്ക് പരിചയമില്ലാത്തവരാണ് ഏറെയും ഇവിടെ വരുന്നത്. സാമൂഹികവിരുദ്ധർക്ക് യഥേഷ്ടം വിഹരിക്കാനുള്ള താവളമാണിപ്പോഴിത്. സമീപവാസികൾ ഭീതിയോടെയാണ് രാത്രി കഴിയുന്നത്. വിശാലമായ വിശ്രമകേന്ദ്രം, ശുചിമുറി, ടിക്കറ്റ് വിതരണ കേന്ദ്രം, പെഡൽ ബോട്ടുകൾ എന്നിവ ഇവിടെ ക്രമീകരിച്ചിരുന്നു. ടൂറിസത്തിനായി വാങ്ങിയ 4 ബോട്ടുകൾ ഇതുവരെ വെള്ളം കണ്ടിട്ടില്ല.
ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിയ ഫൈബർ നിർമിത ബോട്ടുകൾ ഇപ്പോൾ എവിടെയാണെന്ന് ഉദ്യോഗസ്ഥർക്കും അറിയില്ല. കോട്ടയത്തു നിന്നും ആലപ്പുഴയിൽ നിന്നും ചങ്ങനാശേരിയിൽ നിന്നും തിരുവല്ല രാമപുരം മാർക്കറ്റിലേക്ക് ചരക്കുവള്ളങ്ങൾ എത്തിയിരുന്ന ജല പാതയായിരുന്നു ഇത്. 70 വർഷം മുമ്പുവരെ വള്ളങ്ങൾ ചന്തക്കടവിലെത്തിയിരുന്നു. ഇപ്പോൾ ചന്തക്കടവ് മാലിന്യങ്ങള്‍ നിറഞ്ഞ് മാലിന്യവാഹിനിയായി മാറി.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.