വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി: ശബരിമല മകരവിളക്കുത്സവത്തോട് അനുബന്ധിച്ച് റാന്നി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജെ. റെജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയില്‍ ഒരാള്‍ തുലാപ്പള്ളിയിൽ പിടിലായി. തുലാപ്പള്ളി ആലപ്പാട് തോപ്പിൽ പടി ഭാഗത്ത് നടത്തിയ റെയ്ഡിലാണ് മുപ്പത് ലിറ്റർ വാറ്റ് ചാരായവും ആയി തോപ്പിൽപടി പുളിങ്കുന്ന് മലയിൽ പാലയ്ക്കൽ വീട്ടില്‍ രാജന്‍റെ മകൻ ഗോപി പിടിയിലായത്. മകരവിളക്കുത്സവത്തോട് അനുബന്ധിച്ച് കച്ചവടത്തിനായി ഈ ഭാഗത്ത് എത്തിച്ചേർന്നിട്ടുള്ള അന്യസംസ്ഥാനക്കാർ ആയിരുന്നു ഗോപിയുടെ ഇടപാടുകാർ. ലിറ്ററിന് 800 രൂപ നിരക്കിൽ ആയിരുന്നു വിറ്റിരുന്നത്.

ഇയാള്‍ കുറെ ദിവസങ്ങളായി റാന്നി എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ചാരായം മറ്റൊരാൾക്ക് വിൽപന നടത്തുന്നതിനിടയിൽ ആണ് ഗോപി പിടിയിലായത്. കണമല , തുലാപ്പള്ളി , നാറാണംതോട് ഭാഗങ്ങളിൽ ചാരായ വിൽപന നടത്തുന്ന ചിലർ എക്സൈസിന്റെ നീരിക്ഷണത്തിലാണെന്ന് ഇന്‍സ്പെക്ടര്‍ പറഞ്ഞു. റെയ്ഡിൽ പ്രിവെന്റിവ് ഓഫീസർ പി. പ്രദീപ് , സിവിൽ എക്സൈസ് ഓഫീസർമാരായ ആനന്ദ് അഭിജിത്ത്, ഡ്രൈവർ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...

മരുന്നുകൾ ഉപഭോഗ വസ്തുക്കളല്ല, ഓഫറുകൾ നൽകരുത്; ഡിസ്കൗണ്ടുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ഡൽഹി ഡ്രഗ്സ് കൺട്രോൾ...

0
ന്യൂഡല്‍ഹി: മരുന്നുകള്‍ക്ക് 60% മുതല്‍ 80% വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്ന...