യുപിഐ ഇടപാടുകൾക്ക് ചാര്‍ജ്ജ് : വ്യാപാരി വ്യവസായി സമിതി പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും വ്യാപാരികളെയും ഉപഭോക്താക്കളെയും സാമ്പത്തികഭാരത്തിൽനിന്ന് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കേണ്ട കാലഘട്ടത്തിൽ യുപിഐ ഇടപാടുകൾക്ക് അധിക ചാർജ് ഏർപ്പെടുത്തുന്നത് വ്യാപാരമേഖലയെയും ഉപഭോക്താക്കളെയും ഒരുപോലെ പ്രതികൂലമായി ബാധിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി.

Taxation and Other Laws (Amendment) Bill, 2026 സംബന്ധിച്ച നടപടികളുടെ പശ്ചാത്തലത്തിൽ യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട ചാർജ് ഈടാക്കൽ ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. “യുപിഐ ഇടപാടുകൾ ചാർജ് രഹിതമായി തുടരുക, വ്യാപാരികളെയും ഉപഭോക്താക്കളെയും സംരക്ഷിക്കുക” എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു നടത്തിയ പ്രതിഷേധ യോഗം ജില്ല വൈസ് പ്രസിഡന്റ് അബ്ദുൽ റഹീം മാക്കാർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഗീവർഗീസ് പാപ്പി അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഷമീർ ബീമ സ്വാഗതം പറഞ്ഞു. റാഫി ഗോൾഡൻ ബേക്കറി, ലെനിൻ കണ്ണങ്കര, ജയ്സൺ, കൽഫാൻ, ഷാജി, സോമൻ, സജീർഖാൻ, അൻസാരി സിത്താര, സെയ്നുദീൻ കണ്ണങ്കര തുടങ്ങിയവർ സംസാരിച്ചു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മൃഗശാല മാറ്റാൻ അനുവദിക്കില്ല! ശക്തമായ സമരവുമായി ജനകീയ സമിതി രംഗത്ത്

0
തിരുവനന്തപുരം: 167 വർഷത്തിലേറെ പഴക്കമുള്ള മൃഗശാല തലസ്ഥാന നഗരിയുടെ ഹൃദയ ഭാഗത്തു...

രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് വീണ്ടും വിവാദ പരാമർശം ; ‘അയാൾക്ക് വേണ്ടത് ഷോക്ക് ട്രീറ്റ്മെന്റ്’;...

0
തിരുവനന്തപുരം: രാഹുൽ ഗാന്ധിയ്ക്ക് നേരെ വീണ്ടും അധിക്ഷേപ പരാമർശങ്ങളുമായി കേരള ബിജെപി...

ഡൽഹിയിൽ തെരുവ് യുദ്ധം! എൻ.എസ്.യു.ഐ പ്രതിഷേധത്തിൽ വൻ സംഘർഷം; പ്രവർത്തകർക്ക് ക്രൂരമർദ്ദനം, നിരവധി പേർ...

0
ന്യൂഡൽഹി: മർദന പരാതിയിൽ എഫ്ഐആർ ഇടാത്തതിൽ പ്രതിഷേധിച്ച് ദില്ലിയിൽ രാത്രിയിൽ എൻ...

പട്ടാപ്പകൽ റോഡരികിൽ മോഷണം ; കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുമായി കള്ളൻ...

0
നാട്ടുകൽ:പാലക്കാട് ചെത്തല്ലൂരിൽ പട്ടാപ്പകൽ കടയ്ക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ചു. ചെത്തല്ലൂരിൽ...