ബംഗാളി നടിയുടെ പരാതി ; രഞ്ജിത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റമാണ് എറണാകുളം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. 36 സാക്ഷികളുടെ പട്ടികയും കുറ്റപത്രത്തിനൊപ്പമുണ്ട്. എഐജി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനായിരുന്നു രഞ്ജിത്തിനെതിരെയുള്ള പരാതിയില്‍ അന്വേഷണ ചുമതല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെയാണ് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത്തില്‍ നിന്നു താന്‍ ലൈംഗികാതിക്രമം നേരിട്ട വിവരം ബംഗാളി നടി തുറന്നു പറഞ്ഞത്. 2009ല്‍ പാലേരിമാണിക്യം സിനിമയുടെ ഒഡിഷനു വേണ്ടി കൊച്ചിയില്‍ എത്തിയപ്പോള്‍ കലൂരിലെ ഫ്‌ലാറ്റില്‍ വച്ച് രഞ്ജിത് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചു എന്നായിരുന്നു അവര്‍ തുറന്നു പറഞ്ഞത്. എന്നാല്‍ രഞ്ജിത് ആരോപണം നിഷേധിച്ചിരുന്നു. നടിക്ക് ആ സിനിമയില്‍ അവസരം കിട്ടാത്തതുകൊണ്ടായിരിക്കാം ഇത്തരമൊരു ആരോപണം എന്നായിരുന്നു രഞ്ജിത്തിന്റെ വാദം. വിവാദം ശക്തമായതോടെ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു.

ഓഗസ്റ്റില്‍ പ്രത്യേക അന്വേഷണ സംഘം രഞ്ജിത്തിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. കേസ് റജിസ്റ്റര്‍ ചെയ്ത് 82ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നടി കോടതിയില്‍ രഹസ്യ മൊഴിയും നല്‍കിയിരുന്നു. നടിയുടെ വാദത്തെ പിന്തുണച്ചു കൊണ്ട് സംവിധായകനായ ജോഷി ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വരികയും അവര്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കുകയും ചെയ്തു. രഞ്ജിത്തില്‍ നിന്നു ദുരനുഭവം നേരിട്ടതിനു പിന്നാലെ നടി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു എന്നാണ് ജോഷി ജോസഫ് വെളിപ്പെടുത്തിയത്. രഞ്ജിത് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിക്കുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത് എന്നതിനാല്‍ ഹര്‍ജി കോടതി തീര്‍പ്പാക്കി. 2013നു ശേഷമാണ് ഐപിസി 354ാം വകുപ്പ് ജാമ്യമില്ലാ കുറ്റമാക്കിയത്. കോഴിക്കോട് സ്വദേശിയായ യുവാവിന് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബെംഗളൂരുവിലെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചു എന്ന മറ്റൊരു കേസ് കൂടി രഞ്ജിത്തിനെതിരെയുണ്ട്. ഈ കേസിലും രഞ്ജിത്തിന് ജാമ്യം ലഭിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...