കോന്നി : കുതിച്ചുയരുന്ന ഇന്ധന വില വർധനവിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ആശ്വാസമാവുകയാണ് കെ എസ് ഇ ബി യുടെ ചാർജിങ് സ്റ്റേഷൻ. വൈദ്യുത പോസ്റ്റുകളിൽ സ്ഥാപിച്ചിരിക്കുന്ന ചാർജിങ് പോയിന്റ്റുകളിൽ നിന്നും വാഹനം ചാർജ് ചെയ്യുന്ന തരത്തിൽ ആണ് പദ്ധതി. സംസ്ഥാന സർക്കാരിന്റെ ഈ മൊബൈലിറ്റി പദ്ധതിയുടെ ഭാഗമായാണ് പദ്ധതി. ചാർജ് ചെയ്യാനുള്ള തുക മൊബൈൽ ആപ്പ് വഴി അടക്കാം.
പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്ത് ചാർജിങ് സ്റ്റേഷനിലെ ക്യു ആർ കോഡ് സ്കാൻ ചെയ്താണ് പണം അടക്കുന്നത്. ഇരുചക്ര മുചക്ര വാഹനങ്ങൾ ആണ് ഇത്തരത്തിൽ ചാർജ് ചെയ്യുന്നത്. യൂണിറ്റിന് പത്ത് രൂപയാണ് നിലവിലെ ചാർജിങ് നിരക്ക്. ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളെക്കാൾ കുറവാണിത്. കോന്നിയിലും ചാർജിങ് പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഉടൻ തന്നെ ഇത് പ്രവർത്തനം ആരംഭിക്കും. കോന്നിയിൽ നാല് ഇടങ്ങളിൽ ആയാണ് ചാർജിങ് സ്റ്റേഷനുകൾ ആരംഭിച്ചിരിക്കുന്നത്.
മൊബൈലിൽ ചാർജ് മോഡ്ഡ് എന്ന ആപ് ഇൻസ്റ്റാൾ ചെയ്ത് ഒരു നിശ്ചിത തുക റീചാർജ് ചെയ്‌ത ശേഷം തുടർന്ന് ചാർജിങ് സ്റ്റേഷനടുത്ത് വാഹനം പാർക്ക് ചെയ്ത് ശേഷം പോർട്ടബിൽ ചാർജർ വാഹനവുമായി ബന്ധിപ്പിക്കുക. തുടർന്ന് മൊബൈലിൽ ചാർജിങ് മോഡ്ഡ് ഓപ്പൺ ചെയ്ത ശേഷം അതിലെ ക്യു ആർ കോഡ് സ്കാൻ ചെയ്ത് സ്റ്റാർട്ട് ചാർജിങ് ക്ലിക്ക് ചെയ്യണം. വാഹനം ചാർജ് ചെയ്ത ശേഷം ആപ്പിലെ സ്റ്റോപ്പ് ചാർജിങ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് വാഹനവും ചാർജിങ് പോയിന്റ്റും തമ്മിൽ ഉള്ള ബന്ധം വേർപെടുത്തി യാത്ര തുടരാം.
വാഹനവും ആവശ്യവും അനുസരിച്ച് ചാർജിങ്ങിനു വത്യസ്ത പ്ലാനുകൾ ലഭ്യമാണ്. ചാർജിങ് മോഡ് ആപ്പില്ല് അടുത്തുള്ള ചാർജിങ് സെന്ററിന്റെ വിവരവും നവിഗേഷൻ സൗകര്യവും ലഭ്യമാണ്. കോന്നി ടാക്സി സ്റ്റാൻഡ്, കെ എസ് ആർ ടി സി, തണ്ണിത്തോട് തുടങ്ങിയ ഇടങ്ങളിൽ എല്ലാം ഇത് ഉടൻ ലഭ്യമാകും. നിരവധി ചാർജിങ് സ്റ്റേഷനുകൾ സംസ്ഥാനത്ത് ഇത്തരത്തിൽ ഉടൻ പ്രവർത്തന സജ്ജമാകും.