തൃക്കൊടിത്താനം : മഹാക്ഷേത്രത്തിൽ അഞ്ചാമത് പാണ്ഡവീയ സത്രത്തിന്റെ രഥ ഘോഷയാത്ര ഇന്ന് നടക്കും. നരസിംഹജയന്തി ഞായറാഴ്ചയാണ്. 10-മുതൽ 17-വരെ പാണ്ഡവീയ മഹാവിഷ്ണുസത്രം. 3.30-ന് പെരുന്ന തൃക്കണ്ണാപുരം ക്ഷേത്രത്തിൽ പഞ്ച പാണ്ഡവ ക്ഷേത്രങ്ങളിൽനിന്ന് അഞ്ചു രഥങ്ങളിൽ വിഗ്രഹം എത്തും. അവിടെനിന്ന് വലിയ ഘോഷയാത്രയായി തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ എത്തും. തുടർന്ന് അഞ്ചുവിഗ്രഹങ്ങളുടെയും പ്രതിഷ്ഠ നടക്കും. 11-ന് രാവിലെ ആറിന് മഹാ നരസിംഹഹോമം പടിഞ്ഞാറെനടയിൽ നടക്കും.
എട്ടിന് മഹാ നാരായണീയം. 3000 അമ്മമാർ പങ്കെടുക്കും. 10.30-ന് കളഭാഭിഷേകം. വൈകിട്ട് അഞ്ചിന് വലിയ കാഴ്ചശ്രീബലി ഇരുകോൽ പഞ്ചാരിമേളം. 12-മുതൽ കേരളത്തിലെ പ്രമുഖ പ്രഭാഷകർ പങ്കെടുക്കുന്ന പ്രഭാഷണ പരമ്പര. എല്ലാദിവസവും വൈകിട്ട് ക്ഷേത്രകലകളുടെ അവതരണം. എല്ലാനേരവും അന്നദാനം നടക്കും. പതിനായിരം പേർക്ക് ഇരിക്കാവുന്ന വലിയ പന്തലാണ് ക്ഷേത്രത്തിൽ നിർമിച്ചിട്ടുള്ളത്. വാഹന പാർക്കിങ്ങിനുള്ള ക്രമീകരണങ്ങളുമുണ്ട്.