അരുവിത്തുറ : അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ആദ്യമായി നടത്തപ്പെട്ട ചരിത്ര ബോധന സെമിനാര്‍ പാലാ രൂപത വികാരി ജനറല്‍ മോണ്‍ സെബാസ്റ്റ്യന്‍ വേത്താനത്ത് ഉദ്ഘാടനം ചെയ്തു. അരുവിത്തുറയുടെ പൈതൃകവും ചരിത്രവും തിരിച്ചറിയാന്‍ നാം ഓരോത്തരും ശ്രമിക്കണം. ആ ചരിത്ര അവബോധം ഇന്നിന്‍റെ ആവശ്യമാണ്.സഭയുമായി ചേര്‍ന്ന് നിന്നു കൊണ്ട് കുടുംബം എങ്ങനെ ജീവിക്കണമെന്ന് സഭ നമ്മേ പഠിപ്പിക്കുന്നു.
നമ്മുടെ ആരാധന പാരമ്പര്യം തോമാശ്ലീഹായില്‍ നിന്നും കിട്ടിയതാണെന്നും മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പറഞ്ഞു. അരുവിത്തുറയും മാര്‍തോമ്മാ നസ്രാണി പാരമ്പര്യവും എന്ന പേരില്‍ ചരിത്ര പഠന ശിബിരം സംഘടിപ്പിച്ച അരുവിത്തുറയെ അദ്ദേഹം അഭിനന്ദിച്ചു. വികാരി ഫാ. അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. റവ. ഡോ. സേവ്യര്‍ കൂടപ്പുഴ, റവ. ഡോ. പ്രഫ. പയസ്സ് മലേക്കണ്ടത്തില്‍, റവ. ഡോ. ജയിംസ് പുലിയുറുമ്ബില്‍, റവ. ഡോ. ജയിംസ് മംഗലത്ത്, ഡോ. ടി.സി. തങ്കച്ചന്‍, അനില്‍ മാനുവല്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ഡോ. സിബി ജോസഫ്, ഡോ. സണ്ണി കുര്യാക്കോസ്, റവ. ഫാ. ജോര്‍ജ് പുല്ലുകാലായില്‍, സിസ്റ്റര്‍ ജെസി മരിയ തുടങ്ങിയവര്‍ മോഡറേറ്റര്‍മാരായി. അസി. വികാരിമാരായ ഫാ. ആന്റണി തോണക്കര, ഫാ. ഡിറ്റോ തോട്ടത്തില്‍, ഫാ. സെബാസ്റ്റ്യന്‍ നടുത്തടം, പി. സി. ജോര്‍ജ്, പ്രഫ. ലോപ്പസ് മാത്യൂ, ഡോ. റെജി മേക്കാടന്‍, ഡോ. ആന്‍സി വടക്കേച്ചിറയാത്ത്, ജയ്സണ്‍ കൊട്ടുകാപ്പള്ളി, ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേല്‍, ബിനോയി വലിയ വീട്ടില്‍, ജോര്‍ജ് വടക്കേല്‍, ഡോ. ബേബി സെബാസ്റ്റ്യന്‍, മാര്‍ട്ടിന്‍ വയമ്ബോത്തനാല്‍, സിസ്റ്റര്‍ ഫ്രാന്‍സിന്‍, സിസ്റ്റര്‍ ജോസി കല്ലറങ്ങാട്ട്, ഷാജു കുന്നയ്ക്കാട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. തോമസ് പുളിക്കന്‍, സിറിള്‍ പുതുപ്പറമ്പില്‍, ബെന്‍ജിത്ത് വെട്ടുവയലില്‍, ജോണി കൊല്ലംപറമ്പില്‍, കൈക്കാരന്മാരായ ജോസ്മോന്‍ കണ്ടത്തിന്‍കര, ജോണി പുല്ലാട്ട്, ബിജു കല്ലാച്ചേരി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]