പച്ച മാംസം ഉള്‍പ്പെടെ നല്‍കി തെരുവ് നായകളെ തീറ്റിപോറ്റി നടോടി സ്ത്രീ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പച്ച മാംസം അടക്കം നല്‍കി തെരുവ് നായകളെ തീറ്റിപോറ്റി നടോടിസ്ത്രീ. നെടുമങ്ങാട് തെരുവില്‍ അലയുന്ന നാടോടിസ്ത്രീയാണ് 50ലധികം നായകളെ തീറ്റിപ്പോറ്റുന്നത്. വര്‍ഷങ്ങളായി ഇവര്‍ പട്ടികളുമായി നെടുമങ്ങാട് നഗരത്തില്‍ അലഞ്ഞു തിരിയുകയാണ്. ആളുകളുടെ ജീവന് ഭീഷണിയായി തെരുവുനായ്ക്കളെ തീറ്റിപ്പോറ്റുന്ന സ്ത്രീയെ പുനരധിവാസകേന്ദ്രത്തിലേക്ക് മാറ്റാനോ തെരുവുനായ ശല്യത്തിനെതിരെ നടപടി സ്വീകരിക്കാനോ ഇതുവരെയും നഗരസഭയോ പോലീസോ തയാറായിട്ടില്ല. തെരുവുനായ ശല്യത്തിനെതിരെ പരാതിപ്പെട്ടാല്‍ കോടതി ഉത്തരവുള്ളതിനാല്‍ നായകളെ കൊല്ലാനാകില്ലെന്നാണ് അധികൃതരുടെ മറുപടി.

മൃഗസംരക്ഷണവകുപ്പിനെ ബന്ധപ്പെട്ടാലും ഇതുതന്നെയാണ് മറുപടി. നെടുമങ്ങാട് നഗരത്തിലെ തെരുവുനായ ശല്യം വിദ്യാര്‍ഥികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാണ്. കഴിഞ്ഞ മാസം 50-ാളം പേര്‍ക്കാണ് പട്ടിയുടെ കടിയേറ്റത്. നെടുമങ്ങാട് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ , ബോയ്‌സ് യുപി സ്‌കൂള്‍ , നിരവധി സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് നായകള്‍ പേടിസ്വപ്നമാണ്. വയോധികര്‍ , കുട്ടികള്‍ , പ്രഭാത സവാരിക്കാര്‍ എന്നിവര്‍ക്കു നേരേയാണ് കൂടുതലായി അക്രമം ഉണ്ടാകുന്നത്. പൊതുനിരത്തില്‍ മാലിന്യം വലിച്ചെറിയുന്നതാണ് തെരുവുനായ്കളുടെ ശല്യം വര്‍ദ്ധിക്കുന്നതിന് കാരണം. മാലിന്യം തിന്നാനെത്തുന്ന തെരുവ് നായകള്‍ കൂടുതല്‍ അക്രമകാരികളാണെന്ന് നാട്ടുകാര്‍ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ഒരു മാസം പോലും തികയും മുൻപേ സർക്കാർ അഴിമതിക്കയത്തിൽ’; രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിൽ സർക്കാരിനും...

കാഫിർ സ്ക്രീൻഷോട്ട് കേസ് ; ജാമ്യം തേടി പ്രതി ജിതിൻ ഭാസ്കർ മേൽക്കോടതിയിൽ

0
കോഴിക്കോട്: വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ നൽകി...

സംസ്ഥാനത്തെ പുതിയ മദ്യനയത്തിൽ നിന്ന് സർക്കാർ പിന്തിരിയണം; ലഹരിവ്യാപനത്തിന് വഴിവെക്കുമെന്ന് ആക്ഷേപം

0
കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതി ഇളവ് പ്രഖ്യാപിച്ച സർക്കാർ...

പത്തനംതിട്ടയില്‍ ഒളിമ്പിക്‌സ് ദിന റാലി നടത്തി

0
പത്തനംതിട്ട: ജില്ലാ ഭരണകൂടം, ജില്ലാ സ്പോർട്‌സ് കൗൺസിൽ, ജില്ലാ ഒളിംപിക് അസോസിയേഷൻ,...