കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കുരുക്കിലാക്കി ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി. സ്വപ്നയെ തനിക്ക് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കി.
സ്വപ്‌നയുമായി ചേര്‍ന്ന് ബാങ്ക് ലോക്കര്‍ തുറക്കണമെന്ന് ശിവശങ്കര്‍ ആവശ്യപ്പെട്ടതായും ചര്‍ച്ചകള്‍ അവസാനിക്കും വരെ ശിവശങ്കറും സ്വപ്‌നയ്ക്ക് ഒപ്പമുണ്ടായിരുന്നുവെന്നും ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയിലുണ്ട്. എന്നാല്‍ സ്വപ്നയെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് പരിചയപ്പെടുത്തിയ ശേഷം താന്‍ മടങ്ങിയെന്നായിരുന്നു ശിവശങ്കറിന്റെ മൊഴി.